| Saturday, 23rd October 2021, 4:09 pm

പൊട്ടിച്ചിരികളുടെ ഉത്സവ കാലം തീര്‍ക്കാന്‍ ജാന്‍.എ.മന്‍; നവംബറില്‍ തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാന്‍.എ.മന്‍ നവംബറില്‍ തിയേറ്ററുകളിലേക്ക്. ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബിജിബാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം.

സഹനിര്‍മാതാക്കള്‍ സലാം കുഴിയില്‍, ജോണ്‍ ജെ. എബ്രഹാം. സഹരചന സപ്‌നേഷ് വരച്ചല്‍, ഗണപതി. എഡിറ്റര്‍ കിരണ്‍ദാസ്. കോസ്റ്റ്യും മാഷര്‍ ഹംസം. കലാസംവിധാനം വിനേഷ് ബംഗ്ലാന്‍. മേക്കപ്പ് ആര്‍ജി വയനാടന്‍.

സ്റ്റില്‍സ് വി.വി. ചാര്‍ലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, സൗണ്ട് മിക്സ് എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്സ്).

വി.എഫ്.എക്സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഓ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Film Janeman set to release in November

We use cookies to give you the best possible experience. Learn more