മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാന്‍.എ.മന്‍ നവംബറില്‍ തിയേറ്ററുകളിലേക്ക്. ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വി.എഫ്.എക്സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഓ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.