| Saturday, 28th March 2020, 9:40 pm

ലോക്ഡൗണില്‍ ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ തെലുങ്ക് സിനിമാ ലോകം; കണ്ടെത്തിയത് 3.80 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ദിവസക്കൂലിക്കാരായ തെലുങ്ക് സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ കൂട്ടായ്മ. നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി പണം കണ്ടെത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യത്യസ്ത അഭിനേതാക്കളില്‍ നിന്നായി ഇത് വരെ 3.80 കോടി രൂപയാണ് കണ്ടെത്തിയത്. ചിരഞ്ജീവി 1 കോടി രൂപ, ജൂനിയര്‍ എന്‍.ടി.ആര്‍ 25 ലക്ഷം രൂപ, നാഗാര്‍ജുന 1 കോടി രൂപ, സുരേഷ് പ്രൊഡക്ഷന്‍സ് വെങ്കടേഷ് റാണ എന്നിവര്‍ ചേര്‍ന്ന് 1 കോടി രൂപ, മഹേഷ് ബാബു 25ലക്ഷം രൂപ, രാം ചരണ്‍ 30 ലക്ഷം രൂപ എന്നിങ്ങനെയാണ് സംഭാവന നല്‍കിയിട്ടുള്ളത്.

ഈ അഭിനേതാക്കളെല്ലാം സ്വയമേവ നല്‍കിയതാണ്. അവര്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം സിനിമാ കൂട്ടായ്മയിലെ മറ്റംഗങ്ങളോട് സിനിമയെ നിലനിര്‍ത്തുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി സംഭാവനകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയാണന്ന് ചിരഞ്ജീവി പറഞ്ഞു.

We use cookies to give you the best possible experience. Learn more