കോഴിക്കോട്: പ്രമുഖ നാടക, സിനിമാ നടന് സുധാകരന് അന്തരിച്ചു. ചലചിത്ര താരം സുധീഷിന്റെ പിതാവാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂര്യപ്രഭയാണ് ഭാര്യ. നിരവധി നാടകങ്ങളില്‍ അഭിനയിച്ച സുധാകരന് സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയത്.
1964ല്‍ മികച്ച ഹാസ്യ നടനുള്ള വെള്ളിമെഡല്‍ ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്, നിലമ്പൂര്‍ ബാലന് പുരസ്കാരം തുടങ്ങിയവയും അദ്ദേഹം നേടി. 1969ല്‍ സുധാകരനും കെ.ആര്. മോഹന്‍ദാസും ചേര്‍ന്ന് “അണിയറ” എന്ന പേരില്‍ നാടകസമിതി രൂപീകരിച്ചു. പിന്നീട് കോഴിക്കോട് “ചെന്താമര തിയേറ്റേഴ്സ് എന്ന പ്രൊഫഷണല്‍ നാടകസമിതി തുടങ്ങി.
റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സുധാകരന് 1995ല്‍ വയനാട് ഡെപ്യൂട്ടി കളക്ടറായാണ് ഉദ്യോഗ ജീവിതത്തില്‍ നിന്നും വിരമിച്ചത്. അമ്പതോളം സിനിമകളില്‍ വേഷമിട്ട അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം “ഐന്‍” ആണ്.