സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.
കൗശികിന്റെ മരണത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അനുശോചനം രേഖപ്പെടുത്തി.
‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഇത് സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്‌നേഹവും കരുതലും കാണിച്ചു,’ ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.
Life’s too short 💔💔 RIP brother. Thank you for the encouragement and kindness and always standing by good cinema. I can’t seem to word these tweets properly. This hits me personally. Im so so sorry.
— Dulquer Salmaan (@dulQuer) August 15, 2022
‘ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികള്‍ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,’ മറ്റൊരു ട്വീറ്റില്‍ ദുല്‍ഖര്‍ പറഞ്ഞു.
updating….
Content Highlight: Film critic Kaushik passed away