| Monday, 17th January 2022, 4:57 pm

ക്യാമറ ഓഫ് ചെയ്യൂ, ഈ അടി തീര്‍ത്തിട്ടാവാം ബാക്കി; വൈറലായി സൂരരൈ പോട്ര് ചര്‍ച്ച; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹമാധ്യമങ്ങളില്‍ വൈറലായി സുധ കൊങ്ക്‌രയുടെയും സംവിധായകന്‍ വിഗ്നേഷിന്റേയും വീഡിയോ. ഫിലിം കംപാനിയന്‍ സൗത്തിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിലെ ഏതാനും ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അവതാരകനായ ഭരദ്വാജ് രംഗനോട് എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് പറണമെന്നും അതിലെന്ത് പൊളൈറ്റ്‌നെസെന്നും സുധ കൊങ്കര ചോദിക്കുന്നു. ഭരദ്വാജ് മറുപടി പറയുന്നത് സിനിമ ഇഷ്ടമായില്ല എന്നല്ല, പൂര്‍ണമായും ആസ്വദിക്കാന്‍ പറ്റിയില്ല എന്നാണ് പറഞ്ഞതെന്നും തിരുത്തി.

ഉടനെ ഏത് സിനിമയെ പറ്റിയാണ് സംസാരിക്കുന്നതെന്ന്  വിഗ്നേഷ് ശിവന്‍ ചോദിക്കുമ്പോള്‍ സൂരരൈ പോട്രിനെ പറ്റിയാണെന്ന് സുധ പറയുന്നു.

ക്യാമറ ഓഫ് ചെയ്യൂ, ഈ അടി തീര്‍ത്തിട്ടാവാം ബാക്കി എന്ന വിഗ്നേഷ് പറയുന്നത് കേട്ട് എല്ലവരും ചിരിക്കുകയാണ്.

സംവിധായകരായ വിജയ്, നെല്‍സണ്‍ ദിലീപ് കുമാര്‍, അരുണ്‍ മാധേശ്വരന്‍, വെങ്കട് പ്രഭു, സുധ കൊങ്ക്‌ര, വിഗ്നേഷ് ശിവന്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിള്‍ കഴിഞ്ഞ 14നാണ് അപ് ലോഡ് ചെയ്തത്.

ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സൂരരൈ പോട്ര് വാണിജ്യ വിജയം നേടിയതിനൊപ്പം ഇന്ത്യയാകെ തന്നെ ശ്രദ്ധ നേടിയിരുന്നു.

സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്ന് നിര്‍മിച്ച സൂരരൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് ചിത്രം നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു.

ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ജി.വി. പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഐ.എം.ഡി.ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് സുരരൈ പോട്ര്. 9.1 ആണ് ചിത്രത്തിന് ഐ.എം.ഡി.ബിയില്‍ ലഭിച്ച റേറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: film companion south video goes viral

We use cookies to give you the best possible experience. Learn more