കൊച്ചി:ടെലിവിഷന്‍ ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശവുമായി ഫിലിംചേംബര്‍. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും അവാര്‍ഡ് നിശകളില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതാണ് ബഹിഷ്‌കരിക്കരണത്തിനു പിന്നില്‍.
ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു. മുന്‍പ് സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചാനല്‍ റൈറ്റ്‌സും വിറ്റ് പോയിരുന്നു.
Also Read: ‘സെഞ്ച്വറി സാംസണ്‍’; ശ്രീലങ്കയ്‌ക്കെതിരെ സഞ്ജുവിന് സെഞ്ച്വറി
എന്നാല്‍ കുറച്ചുകാലമായി തീയറ്ററില്‍ ഓടുന്ന ചിത്രങ്ങള്‍ മാത്രമാണ് ചാനലുകള്‍ വാങ്ങുന്നത്. ഇതുകാരണം ഈ വര്‍ഷം ഇതുവരെ നാല്‍പതില്‍ താഴെ സിനിമകള്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് വിറ്റുപോയത്.
ക്യൂബ്, യു.എഫ്.ഒ തുടങ്ങിയ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. പരസ്യവരുമാനമടക്കമുള്ളവ കൈവശപ്പെടുത്തി ഇവര്‍ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് തിയേറ്ററുടമകള്‍ ആരോപിക്കുന്നു.