| Sunday, 12th June 2022, 5:08 pm

സിനിമാ-നാടക നടന്‍ ഡി. ഫിലിപ്പ് അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ-നാടക നടന്‍ ഡി. ഫിലിപ്പ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 79 വയസായിരുന്നു. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്.

പ്രൊഫഷണല്‍ നാടക വേദിയില്‍ നിന്നാണ് അദ്ദേഹം സിനിമാലോകത്തേക്ക് എത്തിയത്. കെ.പി.എ.സിയുടെയും കലാകേന്ദ്രത്തിന്റെയും നിരവധി നാടകങ്ങളിലെ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, പഴശ്ശിരാജ, ടൈം, സ്വപ്നങ്ങള്‍, മധുവിധു, ഗന്ധര്‍വ്വക്ഷേത്രം, പ്രളയം, കോലങ്ങള്‍, ജാഗ്രത, അര്‍ത്ഥം, ആലവട്ടം, തിലോത്തമാ തുടങ്ങി അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1981-ല്‍ കെ.ജി. ജോര്‍ജ് ഒരുക്കിയ കോലങ്ങള്‍ എന്ന സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരുന്നതും ഡി. ഫിലിപ്പ് ആയിരുന്നു. വിദേശത്തുള്ള മകള്‍ എത്തിയതിന് ശേഷം സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

Content Highlight: Film and drama actor D. Philip died

We use cookies to give you the best possible experience. Learn more