| Monday, 8th February 2021, 11:50 am

റിലീസിന് തയ്യാറെടുത്ത് 'അജഗജാന്തരം' ; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അജഗജാന്തര’ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ജയസൂര്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് റിലീസ് ചെയ്തത്.

പൂരപ്പറമ്പിലേയ്‌ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സില്‍വര്‍ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍,സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Film Ajagajantharam 2nd look Poster

We use cookies to give you the best possible experience. Learn more