അങ്ങിനെയുള്ള ഫിലിപ്പിന്‍ ജനങ്ങളെനോക്കി കൊഞ്ഞനം കുത്തുന്നവരാണ് അന്യരുടെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും എത്തിനോക്കുന്ന മലയാളീ സദാചാര വാദികള്‍ അടക്കമുള്ള ഇന്ത്യന്‍ മല്ലൂസുകള്‍. തൊപ്പിയുടേയും താടിയുടെയും പര്‍ദ്ദയുടെയും ഉള്ളിലാണ് മാനുഷികതയുള്ളത് എന്ന് ധരിച്ചു വശായവര്‍, ശരീരം പ്രദര്‍ശനത്തിനുള്ളതല്ലെന്നു തീര്‍ത്തും വിശ്വസിക്കുന്നവര്‍, “ലോകാ സമസ്‌തെ സുഖിനോ ഭവന്ദു” എന്ന് വ്യര്‍ത്ഥമായി ഉരുവിടുന്നവര്‍, മതം മാറിയോ, ജാതി മാറിയോ പ്രണയിച്ചാല്‍ തീ കൂട്ടിക്കൊല്ലുന്ന കാപ്പ് പഞ്ചായത്തുകളെ നില നിര്‍ത്തുന്നവര്‍, മതാത്മക സദാചാരബോധത്താല്‍ ഭ്രാന്ത് പിടിച്ച ഒരു തരം പ്രാകൃത സമൂഹത്തിന്റെ വാക്താക്കളായ ഇന്ത്യന്‍ മല്ലൂസിനും പശ്ചിമെഷ്യന്‍ ബ്ലഡീ മല്ലൂസ്സിനും നിഷ്‌ക്കളങ്കമായ പിലിപ്പിനോകളെ പരിഹസിക്കാന്‍ മാത്രം എന്ത് യോഗ്യതയാനുള്ളത്?
|ഒപ്പിനിയന്‍ | മൊല്ലക്കുട്ടി മൂര്‍ഖനാട് |
ദരിദ്രരായ റോഹിംഗ്യമുസ്ലിംകള്‍ക്ക് അഭയം നല്‍കുകവഴി ഫിലിപ്പൈന്‍ ജനതയെ മാനുഷികതയുടെ കൊടുമുടിയിലാണ് ഇന്ന് ലോകം വാഴ്ത്തുന്നത്.. അല്ലെങ്കിലും പൊതുവേ ദരിദ്രരായ ഫിലിപ്പൈന്‍ ജനതയില്‍ നിന്ന് പഠിക്കാന്‍ അനവധിയുണ്ട്..ഒരു സമൂഹം എങ്ങിനെ ജീവിക്കണമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഫിലിപ്പിനോകള്‍.
പതിനേഴു വര്‍ഷത്തോളം നൂറുക്കണക്കിന് ഫിലിപ്പൈന്‍സുകാര്‍ താമസിക്കുന്ന ഒരു ബില്‍ഡിങ്ങിലെ ജീവനക്കാരന്‍ എന്ന നിലയ്ക്ക് ഫിലിപ്പിനോകളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ..
ഹെല്ലോ, മൈ ഫ്രെണ്ട്, ഹായ്, മൈ ബ്രതര്‍ എന്ന് ചിരിച്ചുകൊണ്ട് മാത്രം അഭിസംബോധന ചെയ്യുന്ന ഏക ജനത ഒരു പക്ഷെ ഫിലിപ്പിനോകള്‍ ആയിരിക്കും. ദേശ-ഭാഷാന്തരങ്ങള്‍ക്കപ്പുറമുള്ള ഹൃദ്യമായ ഫ്രെണ്ട്ഷിപ്പുള്ളവര്‍, ആരേയും വിശ്വസിക്കുന്ന നിഷ്‌ക്കളങ്കത, വസ്ത്രത്തിന്റെ കാര്യത്തില്‍ കാര്‍ക്കശ്യങ്ങളില്ലാത്തവര്‍, ഭക്ഷണത്തില്‍ ധാരാളിത്തം ആഗ്രഹിക്കാത്തവര്‍, ലിംഗ ഭേദമില്ലാത്ത ചങ്ങാത്തങ്ങള്‍, നിറഭേദങ്ങളില്ലാത്ത കൂടിക്കലരലുകള്‍, അന്തിയുറങ്ങാന്‍ എത്ര ഇടുങ്ങിയതാണെങ്കിലും ഒരിടമേ വേണ്ടൂ എന്ന ലാളിത്യമുള്ളവര്‍, പാടിപ്പുകഴ്ത്താനും കൊട്ടിഘോഷിക്കാനും ഇനിയുമുണ്ട് ഒട്ടേറെ..
മതബോധങ്ങളും വര്‍ണ്ണ ചിന്തകളും ലിംഗ വിത്യാസങ്ങളും നില നില്‍ക്കുന്ന സമ്പന്ന സോച്ചാധിപത്യ രാജ്യങ്ങളുടെ കെട്ടിപ്പടുത്ത വ്യാജ ആത്മാഭിമാനത്തിനും, കളങ്കിതമായ മാനുഷികാവകാശങ്ങള്‍ക്കും നേരെയുള്ള കാര്‍ക്കിച്ചു തുപ്പലായിരുന്നു രോഹിങ്ക്യ മുസ്ലിംകളെ സ്വീകരിക്കുക വഴി സംഭവിച്ചത്.
പ്രവാചകന്‍മാരുടെ ആഗമനം കൊണ്ട് ധന്യമായ പുണ്ണ്യ ഭൂമികള്‍ എന്ന് ഊറ്റം കൊള്ളുകയും വിശ്വാസ സംതൃപ്തിയടയുകയും ചെയ്യുന്ന ഒരു ജനതയുടെ മാനുഷിക വിരുദ്ധതയുടെ കണ്‍മുമ്പില്‍ വെച്ചാണ് മതബോധവും ലിംഗ ബോധവും തൊട്ടു തീണ്ടാത്ത മറ്റൊരു ജനത അക്ഷരാര്‍ത്ഥത്തില്‍ അസൂയാവഹമായ മാനുഷികത തെളിയിച്ചത്. യഥാര്‍തത്തില്‍ മത സദാചാരത്തില്‍ അഭിരമിക്കുന്ന മുതലാളിത്ത രാജ്യങ്ങളും ,മുതലാളിത്ത മനോഭാവമുള്ള രാജ്യങ്ങളും കാണിച്ച ഹൃദയഭേധകമായ ക്രൂരതയെ മാനുഷികതയുടെ പൊന്‍ തൂവലുകള്‍കൊണ്ട് ആഴിയില്‍ നിന്ന് കോരിയെടുക്കുകയാരുന്നു ഫിലിപ്പൈന്‍ ജനതയുടെ കുഞ്ഞു കൈകള്‍..
ഈമാന്‍ പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞ് പരപുരുഷ സുഖം തേടിപ്പോവുന്ന (ജൈവീകമാണ് കുറ്റമല്ല) പശ്ചിമേഷ്യന്‍ സ്ത്രീകള്‍ക്കും സ്ത്രീ ശരീരങ്ങള്‍ക്ക് അടക്കവും ഒതുക്കവും കല്‍പ്പിക്കുകയും, അതെയവസരം തന്നെ കാമപൂര്‍ത്തീകരണത്തിന് വിലക്കെടുത്തും പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്ന അറേബ്യന്‍ പുരുഷാരങ്ങള്‍ക്കും എങ്ങിനെയാണ് അല്‍പ്പവസ്ത്രം ധരിച്ചതിന്റെ പേരിലും ലിംഗ ഭേദമില്ലാതെ ഒന്നിച്ചുറങ്ങുകയും ചെയ്യുന്ന ഫിലിപൈന്‍ ജനതയെ കുറ്റപ്പെടുത്താനാവുക?
അങ്ങിനെയുള്ള ഫിലിപ്പിന്‍ ജനങ്ങളെനോക്കി കൊഞ്ഞനം കുത്തുന്നവരാണ് അന്യരുടെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും എത്തിനോക്കുന്ന മലയാളീ സദാചാര വാദികള്‍ അടക്കമുള്ള ഇന്ത്യന്‍ മല്ലൂസുകള്‍. തൊപ്പിയുടേയും താടിയുടെയും പര്‍ദ്ദയുടെയും ഉള്ളിലാണ് മാനുഷികതയുള്ളത് എന്ന് ധരിച്ചു വശായവര്‍, ശരീരം പ്രദര്‍ശനത്തിനുള്ളതല്ലെന്നു തീര്‍ത്തും വിശ്വസിക്കുന്നവര്‍, “ലോകാ സമസ്‌തെ സുഖിനോ ഭവന്ദു” എന്ന് വ്യര്‍ത്ഥമായി ഉരുവിടുന്നവര്‍, മതം മാറിയോ, ജാതി മാറിയോ പ്രണയിച്ചാല്‍ തീ കൂട്ടിക്കൊല്ലുന്ന കാപ്പ് പഞ്ചായത്തുകളെ നില നിര്‍ത്തുന്നവര്‍, മതാത്മക സദാചാരബോധത്താല്‍ ഭ്രാന്ത് പിടിച്ച ഒരു തരം പ്രാകൃത സമൂഹത്തിന്റെ വാക്താക്കളായ ഇന്ത്യന്‍ മല്ലൂസിനും പശ്ചിമെഷ്യന്‍ ബ്ലഡീ മല്ലൂസ്സിനും നിഷ്‌ക്കളങ്കമായ പിലിപ്പിനോകളെ പരിഹസിക്കാന്‍ മാത്രം എന്ത് യോഗ്യതയാനുള്ളത്?
പരിചിതാരോ അപരിചിതരോ ആവട്ടെ അടച്ചിട്ട ഒരു മുറിയില്‍ കാമബോധം തുള്ളിത്തുളുംബാതെ ആണ്‍-പെണ്‍ വകഭേദമില്ലാതെ ഒന്നിച്ചുറങ്ങാന്‍ കഴിയുന്ന എത്ര ഏഷ്യന്‍ വംശജരുണ്ട്? മുഖത്തു നോക്കി സംസാരിക്കേണ്ടിടത്ത് മാറിടത്തിലേക്ക് കണ്ണുകള്‍ ഊര്‍ന്നിറങ്ങുകയും,ഷെയ്ക് ഹാന്റ് കൊടുക്കുമ്പോള്‍ ഉള്ളം കയ്യില്‍ ചൊറിയാന്‍ ശ്രമിക്കുകയും, വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കാലിന്റെ പെരുവിരല്‍ കൊണ്ട് കാമം തീര്‍ക്കുകയും ചെയ്യുന്ന മലയാളീ സദാചാരവാദികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവാത്തത്ര സോഷ്യല്‍ ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നവരാണ് ഫിലിപ്പൈന്‍ ജനത.
ഈമാന്‍ പര്‍ദ്ദക്കുള്ളില്‍ പൊതിഞ്ഞ് പരപുരുഷ സുഖം തേടിപ്പോവുന്ന (ജൈവീകമാണ് കുറ്റമല്ല) പശ്ചിമേഷ്യന്‍ സ്ത്രീകള്‍ക്കും സ്ത്രീ ശരീരങ്ങള്‍ക്ക് അടക്കവും ഒതുക്കവും കല്‍പ്പിക്കുകയും, അതെയവസരം തന്നെ കാമപൂര്‍ത്തീകരണത്തിന് വിലക്കെടുത്തും പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്ന അറേബ്യന്‍ പുരുഷാരങ്ങള്‍ക്കും എങ്ങിനെയാണ് അല്‍പ്പവസ്ത്രം ധരിച്ചതിന്റെ പേരിലും ലിംഗ ഭേദമില്ലാതെ ഒന്നിച്ചുറങ്ങുകയും ചെയ്യുന്ന ഫിലിപൈന്‍ ജനതയെ കുറ്റപ്പെടുത്താനാവുക?
ഫിലിപ്പൈന്‍ ജനതയുടെ മറ്റൊരു വൈവിധ്യമോ സവിശേഷതയോ ആണ് , മൂന്നാം ലിംഗത്തോടുള്ള സമീപനം. ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൂന്നാം ലിംഗമുള്ള വ്യക്തിത്വങ്ങള്‍ ഫിലിപ്പൈനില്‍ ആയിരിക്കാം. അവര്‍ ഒരിക്കലും വിവേചനം നേരിടുന്നില്ല. മൂന്നാം ലിംഗക്കാര്‍ക്ക് നമ്മുടെ രാജ്യത്തെത് പോലുള്ള യാതൊരു അവഗണനയും പീഡനവും അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ ഒന്നാം തരം മതത്തിന്റെ അപ്പോസ്ത്തലവമാര്‍ ആണ് ഞങ്ങളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഇവരോടുള്ള സമീപനമെന്താണ്? ഇവരുടെ ലൈംഗികാഭിരുചികളെ ഹറാമായും നിഷിദ്ധമായും അല്ലെ കാണുന്നത്?
അതുകൊണ്ട് മതമോ മതസദാചാരമോ അല്ല മാനുഷികതയുടെ അളവ്‌കോലുകള്‍ എന്ന് തിരിച്ചറിയപ്പെടുന്ന ധന്യമുഹൂര്‍ത്തങ്ങള്‍ക്കാണ് റോഹിങ്ക്യ മുസ്‌ലിംങ്ങളെ മുസ്‌ലിംങ്ങള്‍ അല്ലാത്ത ഫിലിപ്പൈന്‍സുകാര്‍ സ്വീകരിച്ചു രക്ഷപ്പെടുത്തുക വഴി ലോകത്തെ ബോധ്യപ്പെടുത്തിയത്..
കൂടുതല്‍ വായനയ്ക്ക്
റോഹിംഗ്യാ കലാപവും മാധ്യമങ്ങളുടെ മൗനവും (30/07/2012)
ബുദ്ധിസ്റ്റുകള്‍ വീണ്ടും വംശഹത്യ നടത്തുമ്പോള്‍ (16/08/2012)
മനുഷ്യാവകാശ ധ്വംസനം: റോഹിംഗ്യാ മുസ്‌ലീംകളുടെ സ്ഥിതി ഭീതിജനകമെന്ന് റിപ്പോര്‍ട്ട് (17/07/2012)
വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍ (17/07/2012)
റോഹിങ്ക്യ മുസ്‌ലീങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ് (19/05/2015)