രാജ്യാന്തര ചലച്ചിത്രോത്സവം: കൗശിക് ഗാംഗുലി മികച്ച സംവിധായന്‍
Movie Day
രാജ്യാന്തര ചലച്ചിത്രോത്സവം: കൗശിക് ഗാംഗുലി മികച്ച സംവിധായന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2013, 6:28 pm

[]പനാജി: ഗോവയില്‍ നടക്കുന്ന നാല്‍പ്പത്തിമൂന്നാമത് രാജ്യാന്തരചലച്ചിത്രമേളയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഇന്ത്യന്‍ സംവിധായകനായ കൗശിക ഗാംഗുലിക്ക് . ഒപൂര്‍ പാഞ്ചാലി എന്ന ചിത്രമാണ് ഗാംഗുലിയെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ്ണമയൂരം കിഴക്കന്‍ തിമോര്‍ ഓസ്‌ട്രേലിയന്‍ സംയുക്ത സംരഭമായ ബിയാട്രീസ് വാറിനാണ്. സുവര്‍ണമയൂരത്തോടൊപ്പം നാല്‍പ്പത് ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രത്യേക ജൂറി പുരസ്‌കാരം തുര്‍ക്കി ചിത്രമായ ദൗ ഗില്‍ഡസ്റ്റ് ഈവന് ലഭിച്ചു. പത്ത് ലക്ഷം രൂപയും രജത മയൂരവുമാണ് പുരസ്‌കാരം. തുര്‍ക്കി ചിത്രമായ ഇന്‍ ഹൈഡിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബാഗ്ദലീന മൊസാക്കയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഇസ്രായേലുകാരനായ അലോണ്‍ മൗണിയാണ്. ചിത്രം എ പ്ലെയ്‌സ് ഇന്‍ ഹെവന്‍.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച കൗശിക് ഗാംഗുലി ബംഗാലി സംവിധായകനാണ്. സത്യജിത് റേയുടെ പ്രസിദ്ധമായ പഥേര്‍ പാഞ്ചാലിയിലെ ഓപ്പുവിനെ അവതരിപ്പിച്ച സുധീര്‍ ബാനര്‍ജി എന്ന ബാലതാരത്തിന്റെ ജീവിതമാണ് ഓപുര്‍ പാഞ്ചാലിയുടെ പ്രമേയം.