|

ശ്രേഷ്ഠ പദവിയ്ക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുമായി മത്സരിച്ച നാല് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ യു.ജി.സി ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിലവില്‍ വരുന്നതിന് മുമ്പേ ശ്രേഷ്ഠ പദവി നേടിയെടുത്ത് കൊണ്ട് വിവാദത്തിലായ സ്ഥാപനമാണ് മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇപ്പോഴിതാ പദവിയ്ക്ക് വേണ്ടി ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം മത്സരിച്ച നാല് വിദ്യാലയങ്ങളെ സംബന്ധിച്ച ഫയലുകള്‍ യു.ജി.സി ഓഫീസില്‍ നിന്ന് കാണാതായിരിക്കുകയാണ്.

ഗ്രീന്‍ഫീല്‍ഡ് കാറ്റഗറിയില്‍ അപേക്ഷിച്ച നാല് സ്ഥാപനങ്ങളുടെ ഫയലുകളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായിട്ടുള്ളത്. ഇതുവരെ നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനങ്ങള്‍ വരുന്ന കാറ്റഗറിയാണ് ഗ്രീന്‍ഫീല്‍ഡ്.


ALSO READ: രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍


എയര്‍ട്ടെലിന്‍ന്റെ സത്യ ഭാരതി ഫൗണ്ടേഷന്‍, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ഹൈദരബാദ്, മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് പുനെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഗാന്ധി നഗര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫയലുകളാണ് നഷ്ടമായിരിക്കുന്നത്.

വിവരവകാശ നിയമപ്രകാരം ഒരു മാധ്യമം നല്‍കിയ അപേക്ഷയിലാണ് ഈ ഫയലുകള്‍ നഷ്ടപ്പെട്ടതായി യു.ജി.സി വെളിപ്പെടുത്തിയിരിക്കുന്നത്.


ALSO READ: ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഫത്വ അംഗീകരിച്ചില്ല; ഷിയാ വഖഫ് ചെയര്‍മാനെ സമുദായത്തില്‍ നിന്നും പുറത്താക്കുന്നതായി പുരോഹിതര്‍


11 അപേക്ഷകരാണ് ഗ്രീന്‍ഫീല്‍ഡ് കാറ്റഗറിയിലുള്ളത്. യു.ജി.സി ആസ്ഥാനത്തെ സേഫ് റൂമിലായിരുന്നു രേഖകള്‍ സൂക്ഷിച്ചിരുന്നത്.

ഫയലുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ലീവിലാണ്. ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ. ഇപ്പോള്‍ ഓഫീസിലുള്ള ആര്‍ക്കും തന്നെ ഫയലുകളെ പറ്റി ധാരണയില്ല.

കഴിഞ്ഞ മാസം ആറ് സ്ഥാപനങ്ങള്‍ക്കാണ് മോദി ഗവണ്‍ മെന്റ് ശ്രേഷ്ഠ പദവി നല്‍ കിയത്. ഐ.ഐ.ടി ബോംബൈ, ഐ.ഐ.ടി ദല്‍ ഹി, ഐ.ഐ.എസ്.സി ബാംഗലൂര്‍, ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, ജിയോ ഇന്‍സ്റ്റിയൂട്ട് എന്നിവയാണവ. ഇതില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ നിലവില്‍ വന്നിട്ടില്ല.

Latest Stories