'ലാവോസ്, നൈജര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയിപ്പോള്‍'; നമ്മള്‍ കളിയില്‍ ഒരിടത്തുമില്ലെന്ന് രാഹുല്‍ ഗാന്ധി
national news
'ലാവോസ്, നൈജര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയിപ്പോള്‍'; നമ്മള്‍ കളിയില്‍ ഒരിടത്തുമില്ലെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 9:01 pm

ന്യൂദല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ കാലതാമസം വരുത്തിയതായി രാഹുല്‍ ആരോപിച്ചു. കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രയത്‌നത്തില്‍ ഇന്ത്യ എവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തി. ഇപ്പോള്‍ ഗുരുതരമായ അവസ്ഥയില്‍ അവയുടെ കുറവുണ്ട്. 10 ലക്ഷം ഇന്ത്യക്കാര്‍ക്ക് 149 ടെസ്റ്റുകള്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ രാജ്യത്ത് പരിശോധന നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ പരിശോധന നിരക്കില്‍ നമ്മള്‍ ഇപ്പോള്‍ ലാവോസ്(157), നൈജര്‍(182), ഹോണ്ടുറാസ്(162) എന്നിവര്‍ക്കൊപ്പമാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള്‍ കളിയില്‍ ഒരിടത്തുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുലിന്റെ വിമര്‍ശനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ