'കൊന്നേ തീരൂവെന്ന് സിംഹവും രക്ഷപ്പെട്ടേ തീരൂവെന്ന് മനുഷ്യനും', എം.ടി എഴുതിയ ഈ ഡയലോഗിൽ നിന്നാണ് മോഹൻലാലിന്റെ ആ ഫൈറ്റ് ഒരുക്കിയത്: അഷ്‌റഫ്‌ ഗുരുക്കൾ
Entertainment
'കൊന്നേ തീരൂവെന്ന് സിംഹവും രക്ഷപ്പെട്ടേ തീരൂവെന്ന് മനുഷ്യനും', എം.ടി എഴുതിയ ഈ ഡയലോഗിൽ നിന്നാണ് മോഹൻലാലിന്റെ ആ ഫൈറ്റ് ഒരുക്കിയത്: അഷ്‌റഫ്‌ ഗുരുക്കൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 9:58 am

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് അഷ്‌റഫ്‌ ഗുരുക്കൾ. പ്രൊഡക്ഷൻ കൺട്രോളറായി കരിയർ തുടങ്ങിയ അഷ്‌റഫ്‌ ഗുരുക്കൾ പിന്നീട് മലയാളത്തിലെ ഒരു ആക്ഷൻ കൊറിയോഗ്രാഫറുമായി മാറി.

ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുള്ള അദ്ദേഹം മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ കുറിച്ചും താഴ്വാരം എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ്. എം.ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത താഴ്വരം അവതരണം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി കൈ മെയ് മറന്ന് ഫൈറ്റ് ചെയ്യുന്ന ആളാണ് മോഹൻലാലെന്നും കളരിയും തൈക്കോണ്ടയും തുടങ്ങിയ ആയോധനകലകൾ മോഹൻലാലിന് അറിയുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലെ റിയലിസ്റ്റിക്ക് ആക്ഷനിൽ ഏറ്റവും മികച്ചത് താഴ്വാരം എന്ന ചിത്രത്തിലേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ടത്തെ ആക്ഷൻ ചിത്രീകരണത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞിട്ടുള്ളത് കയർ കെട്ടി ചിത്രീകരിച്ചിട്ട് അരയിൽ നിന്ന് ചോര കിനിഞ്ഞിട്ടുണ്ട് എന്നാണ്. എന്നാൽ, കൈ മെയ് മറന്ന് ഫൈറ്റ് ചെയ്യുന്ന ആളാണ് ലാൽ. കളരി, ഗുസ്തി, തൈക്കോണ്ടോ തുടങ്ങിയ ആയോധന കലകൾ അദ്ദേഹത്തിന് അറിയാം.

അതിൻ്റെ ഗുണം അദ്ദേഹത്തിൻ്റെ ആക്‌ഷനിലുണ്ട്. മലയാളത്തിലെ റിയലിസ്റ്റിക് ആക്ഷനുകളിൽ ഏറ്റവും മികച്ചതാണ് താഴ്വാരത്തിലേത് . ‘കൊന്നേ തീരു എന്ന് സിംഹവും, രക്ഷപ്പെട്ടേ തീരൂ എന്നു തീരുമാനിച്ച മനുഷ്യനും’ എന്നാണ് എം.ടി എഴുതി വച്ചിരുന്നത്. അതിൽനിന്നാണ് നമ്മൾ കാണുന്ന മോഹൻലാലും സലിം ഗോസും തമ്മിലുള്ള സംഘട്ടനം ഒരുക്കിയത്,’അഷ്‌റഫ്‌ ഗുരുക്കൾ പറയുന്നു.

 

Content Highlight: Fight Master  Ashraf Gurukkal Talk About Tazvaram Movie Fight