കാട്ടില്‍ വെച്ച് തര്‍ക്കത്തിലായ ഒരു പെണ്‍ സിംഹത്തിന്റെയും ആണ്‍ സിംഹത്തിന്റെയും വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഗിര്‍ വനത്തില്‍ നിന്നും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സുബിന്‍ അഷാര കര്‍ത്തിയ വീഡിയോ ആണിത്. വൈല്‍ഡ് ലൈഫ് ഇന്ത്യ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കു വെച്ചത്. നിരവധി ആളുകളാണ് വീഡിയോ റീട്വീറ്റ് ചെയ്തത്.
കാട്ടുപാതയുടെ മധ്യത്തില്‍ നിന്നാണ് ഇരുവരും പോരടിപ്പിക്കുന്നത്. വീഡിയോയില്‍ പെണ്‍സിംഹമാണ് രോഷാകുലയായി കാണുന്നത്. പെണ്‍ സിംഹത്തിന്റെ ആക്രമണം ഒഴിവാക്കാനാണ് ആണ്‍ സിംഹം ശ്രമിക്കുന്നത്.
കാട്ടിലെ രാജകുടുബത്തിലെ പിണക്കമാണിതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ സിംഹങ്ങളുള്ള ഒരേ ഒരു വനമാണ് ഗുജറാത്തിലെ ഗിര്‍ വനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ