മുസ്ലിംങ്ങളുടെ ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറുമുണ്ടാവണം: നരേന്ദ്ര മോദി
National
മുസ്ലിംങ്ങളുടെ ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറുമുണ്ടാവണം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st March 2018, 4:37 pm

ന്യൂദല്‍ഹി: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം മുസ്ലിംങ്ങള്‍ക്കെതിരെയുള്ളതല്ലെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന ചിന്തകള്‍ക്കെതിരെയുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മതവും മനുഷ്യത്വമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും “മുസ്ലിം പൈതൃകം” എന്നവിഷയത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഹറന്‍സില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ സാനിധ്യത്തിലായിരുന്നു മോദിയുടെ പ്രസംഗം.

“ലോകത്തെ ഒട്ടുമിക്ക മതങ്ങളെയും ഇന്ത്യ ഉള്‍ക്കൊള്ളുന്നുണ്ട്. ബഹുസ്വരതയുടെ അഘോഷമാണ് ഇന്ത്യന്‍ ജനാധിപത്യം.” – പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കള്‍ ഇസ്‌ലാമിലെ മാനവികത ഉള്‍ക്കൊള്ളുകയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പ്രാപ്തരാവുകയും ചെയ്യണം. മുസ്ലിങ്ങളുടെ ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറുമുണ്ടാവണം. അദ്ദേഹം പറഞ്ഞു.

ലോകത്ത് സമാധാനം പുലരുന്നതിലേക്കായാണ് ജോര്‍ദാന്റെ ശ്രമമെന്നും, രാജ്യങ്ങളും ജനങ്ങളും തമ്മില്‍ എന്തു തന്നെ വ്യത്യാസം ഉണ്ടെങ്കിലും പരസ്പര സഹകരണവും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് ഭാവിയിലേക്ക് അത്യാവശ്യമാണെന്നും ജോര്‍ദാന്‍ രാജാവ് നേരത്തെ കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടിരുന്നു.