2021 ല്‍ ഏറ്റവും കൈയ്യടി നേടിയ മലയാള ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. തിയേറ്ററിലും പിന്നീട് ഒ.ടി.ടി റിലീസിലും ഏറെ പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
ഇപ്പോളിതാ ചിത്രത്തിലെ അമ്പത് തെറ്റുകള്‍ കണ്ടെത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യൂട്യൂബര്‍. കിരണ്‍ ജോണ്‍ ഇടിക്കുള എന്ന യൂട്യൂബറാണ് ഓപ്പറേഷന്‍ ജാവയിലെ 50 തെറ്റുകള്‍ എന്ന വീഡിയോയുമായി എത്തിയത്.
ഈ തെറ്റുകള്‍ സിനിമയുടെ കഥാഗതിയെ ബാധിക്കുന്നില്ലെങ്കിലും ചിത്രീകരണത്തിനും എഡിറ്റിംഗിനും ഇടയ്ക്ക് വന്ന അബദ്ധങ്ങളാണ് കിരണ്‍ കാണിച്ചു തരുന്നത്.
പൊലീസുകാരന്റെ കൈയ്യിലെ സിഗരറ്റ് മുതല്‍ കംമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഫേസ്ബുക്ക് വരെയുള്ളവയുടെ തെറ്റുകള്‍ വളരെ ഡീറ്റേയിലായി കിരണ്‍ കാണിച്ചു തരുന്നുണ്ട്. ജൂണ്‍ 13 നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ചിത്രത്തിലെ ചില തെറ്റുകള്‍ സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ നേരത്തെ ചര്‍ച്ചയായിരുന്നെങ്കിലും ഇത്രയധികം തെറ്റുകളുമായി ഒരാള്‍ എത്തുന്നത് ആദ്യമാണ്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഓപ്പറേഷന്‍ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Fifty mistakes in Operation Java; viral video