2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗോ റിലീസ് നടക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ക്യാമ്പയിന്റെ ഭാഗമായി ഖത്തറിന്റെ പ്രധാന കെട്ടിടങ്ങള്‍ക്ക് മുകളിലും 23 ലോകരാജ്യങ്ങളിലും ഒരേ സമയം ലോഗോ അനാവരണം ചെയ്യപ്പെട്ടു.
ഖത്തര്‍ സമയം രാത്രി 08.22 ന് ദോഹ കോര്‍ണീഷില്‍ സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മുകളിലും, കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ,ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ പ്രധാന കെട്ടിടങ്ങളിലും ലോഗോ പ്രദര്‍ശിപ്പിച്ചു. മനോഹരമായ ലേസര്‍ വെളിച്ചത്തിലായിരിക്കും പ്രദര്‍ശനം.
ഖത്തറിന് പുറമെ മിഡിലീസ്റ്റിലെ മറ്റ് രാജ്യങ്ങളിലും തത്സമയം ലോഗോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കുവൈത്തിലെ കുവൈത്ത് ടവര്‍, ഒമാനിലെ ഒപ്പേര ഹൌസ്, ലബനാനിലെ അല്‍ റൌഷ റോക്ക്, ജോര്‍ദ്ദാനിലെ ലെ റോയല്‍ അമ്മാന്‍ ഹോട്ടല്‍, ഇറാഖിലെ ബാഗ്ദാദ് ടവര്‍, തുണീഷ്യയിലെ ഹമ്മാമത്ത് സിറ്റി, അള്‍ജീരിയയിലെ ഒപ്പേര ഹൗസ്, മൊറോക്കോയിലെ അല്‍ റെബാത്ത് കോര്‍ണിഷ് എന്നിവിടങ്ങളിലും ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളിലും ലോഗോ പ്രകാശനം നടന്നു. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. വിപുലമായ തയ്യാറെടുപ്പുകളാണ് ലോഗോ പ്രകാശനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമായി ഖത്തര്‍ നടത്തിയത്.