| Tuesday, 26th June 2018, 12:29 am

റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തി; ഇറാന്‍ പോര്‍ച്ചുഗല്‍ മത്സരം സമനില

സ്പോര്‍ട്സ് ഡെസ്‌ക്

മോര്‍ഡോവിയ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങിയ പോര്‍ച്ചുഗല്‍ ഇറാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. 45ാം മിനിറ്റില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ റിക്കാര്‍ഡോ ഖൊറേഷ്മയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിലൂടെയാണ് ഇറാന്‍ സമനില പിടിച്ചത്.

ആന്ദ്രെ സില്‍വയുടെ അസിസ്റ്റില്‍ മനോഹരമായ നീക്കത്തിലൂടെയാണ് ഖൊറേഷ്മ പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയര്‍ത്തിയിട്ടത്.


Read Also : എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കൂ; ഹോട്ടലിനു പുറത്ത് ബഹളമുണ്ടാക്കിയ ഇറാന്‍ ആരാധകരോട് റൊണാള്‍ഡോ, വീഡിയോ


അതേസമയം പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 50-ാം മിനിറ്റില്‍ ബോക്സില്‍ വെച്ച് പ്രതിരോധ താരം എസാറ്റലോഹി ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. വാറിലൂടെയായിരുന്നു തീരുമാനം. വലങ്കാല്‍ കൊണ്ട് പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് അടിച്ച കിക്ക് ഇറാന്റെ ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

സ്പെയിനിനെതിരെ സമനില നേടിയ മത്സരത്തില്‍ ക്രിസ്റ്റിയാനൊ ഹാട്രികും മൊറോക്കോയ്ക്കെതിരേ ക്രിസ്റ്റ്യാനൊ വിജയഗോളും നേടിയിരുന്നു.


Latest Stories

We use cookies to give you the best possible experience. Learn more