| Tuesday, 3rd July 2018, 9:16 am

പന്ത് തൊടാതെ പന്തില്‍ അത്ഭുതം തീര്‍ത്ത് ലുകാകു; ജപ്പാന്റെ നെഞ്ച് കീറിയ വിജയ ഗോള്‍ പിറന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്കോ: ലോകകപ്പിലെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്റെ കടുത്ത വെല്ലുവിളി മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് കുതിച്ചപ്പോള്‍ ജപ്പാന്റെ നെഞ്ച് തകര്‍ത്ത അവസാന ഗോള്‍ ഒരിക്കലും മറക്കാനാവില്ല. ഇഞ്ചുറി ടൈമില്‍ നാസര്‍ ചാഡ്‌ലി യാണ് ബെല്‍ജിയത്തിന്റെ രക്ഷകനായി അവതരിച്ചത്. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതവെയാണ് സൂപ്പര്‍ ഗോളിലൂടെ ചാഡ്‌ലി രക്ഷകനായെത്തിയത്.


Read Also : പൊരുതി തോറ്റ് ജപ്പാന്‍; അവസാന മിനിറ്റില്‍ വിജയ ഗോള്‍ നേടി ക്വാര്‍ട്ടറില്‍ കടന്ന് ബെല്‍ജിയം (വീഡിയോ)


എന്നാല്‍ ആ ഗോളിന് വഴിയൊരുക്കിയ ലുക്കാകുവിനെ ആരു ഓര്‍ക്കാന്‍ ഇടയില്ല. ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നാണ് ലുകാകുവിന്റെ ആ പാസ്. പന്തുമായി ഡിബ്രുയിന്‍ കുതിക്കുമ്പോള്‍ ലുകാലു ഡിബ്ര്യുയിന്റെ വലതു ഭാഗത്തായിരുന്നു. തന്റൊപ്പം വരുന്ന ഡിഫന്‍ഡറെ മധ്യത്തിലേക്ക് കൊണ്ടു വരാനായി ലുകാകു വലതു  വശത്തിലെ തന്റെ ഓട്ടം മധ്യത്തിലേക്ക് മാറ്റി. ആ സമയം വലതു വിങ്ങിലൂടെ കയറി വന്ന മുയിനര്‍ ഫ്രീ ആയി. അത് ഡി ബ്രുയിനെ മുയിനറെ കണ്ടെത്താനും സഹായിച്ചു.

മുയിനര്‍ വലതു വിങ്ങില്‍ നിന്ന് ക്രോസ് ചെയ്യുമ്പോള്‍ ലുകാകു പെനാല്‍ട്ടി ബോക്‌സില്‍ മധ്യത്തിലായായിരുന്നു നിന്നിരുന്നത്. ആ പന്ത് ലുകാകു അടിച്ചാലും ചിലപ്പോള്‍ ഗോളായേനെ. പക്ഷെ ലുകാകു ആ പന്ത് തൊടാതെ ഡമ്മി മൂവ് നടത്തി ഡിഫന്‍ഡറെയും ഗോള്‍കീപ്പറെയും ഒരേ നിമിഷം കബളിപ്പിച്ചു. പിറകില്‍ വന്ന ചാഡ്‌ലിക്ക് പന്ത് വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമെ ഉണ്ടായിരുന്നുള്ളൂ.

തന്റേത് വെറുമൊരു മസില്‍ പവര്‍ ഗെയിം മാത്രമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ഗോളായിരുന്നു അത്.

We use cookies to give you the best possible experience. Learn more