മോസ്‌കോ: റഷ്യന്‍ കാല്‍പന്താരവത്തിന് ഇനി ദിവസം മാത്രം ബാക്കിനില്‍ക്കെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന മോസ്‌കോയിലെ ലുസ്നിസ്‌ക്കി സ്റ്റേഡിയത്തിലേക്ക് ആരാധകരെ ആവേശം കൊള്ളിക്കാനെത്തുന്ന മൂന്ന് സൂപ്പര്‍ സ്റ്റാറുകളെ പ്രഖ്യാപിച്ച് ഫിഫ.
ബ്രിട്ടീഷ് പോപ് ഗായകന്‍ റോബീ വില്യംസ്, റഷ്യന്‍ ഗായിക ഐഡ ഗരിഫുളിന ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ എന്നിവരാണ് ആവേശപ്പോരിന്റെ ഉദ്ഘാന ചടങ്ങിനെത്തുന്നത്. ആതിഥേയരായ റഷ്യ-സൗദി അറേബ്യയെയാണ് ആദ്യ മത്സരത്തില്‍ നേരിടുക. അതിന് അരമണിക്കൂര്‍ മുമ്പായിരിക്കും ചടങ്ങ്.
Read Also : മെസ്സിയും ക്രിസ്റ്റ്യാനോയും അവസാന ലോകകപ്പിനിറങ്ങുമ്പോള്‍
സംഗീതത്തിന് പ്രധാന്യം കൊടുത്ത് കൊണ്ട് മുന്‍പത്തേക്കാള്‍ വ്യത്യസ്തത നിറഞ്ഞതായിരിക്കും ഇത്തവണത്തെ ഉദ്ഘാടന ചടങ്ങെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രസീല്‍ ഇതിഹാസം പെലെ ഉദ്ഘാടന ചടങ്ങിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്‍ റഷ്യന്‍ യാത്ര റദ്ദാക്കുകയായിരുന്നു.
താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യയിലെ പതിനൊന്ന് നഗരങ്ങളും അതിലെ പന്ത്രണ്ട് സ്റ്റേഡിയങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്. മത്സരത്തില്‍ പങ്കെടുക്കാനായി ടീമുകള്‍ റഷ്യയിലേക്ക് എത്തിത്തുടങ്ങി. ഇറാനാണ് ആദ്യമായി മോസ്‌കോയില്‍ വിമാനമിറങ്ങിയത്.
ജൂണ്‍ പതിനാലിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്‌കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 26ന് അവസാനിക്കും. ജൂണ്‍ മുപ്പത് മുതല്‍ നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കും. ജൂലൈ പതിനഞ്ചിനാണ് കലാശപ്പോര്.