| Wednesday, 21st March 2018, 11:05 pm

'തയ്യാറായിക്കോളൂ..!'; ഫുട്‌ബോള്‍ ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത; റഷ്യയിലെ ലോകകപ്പ് കാണാന്‍ വിസ വേണ്ട, ടിക്കറ്റ് മതി

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: 2018 ലെ ഫിഫ വേല്‍ഡ് കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ വിസയുടെ ആവിശ്യമില്ല. വിസയ്ക്ക് പകരം ടിക്കറ്റ് മതിയെന്നാണ് ലോകകപ്പ് സംഘാടകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടിക്കറ്റിനൊപ്പം പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആരാധകര്‍ കൈയ്യില്‍ വെക്കേണ്ടിവരും. ജൂണ്‍ നാലിനും ജൂലൈ പതിനാലിനും എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ലോകകപ്പിന് ലോകത്തിന്റ നാനാ ഭാഗത്ത് നിന്ന് ആരാധകരെ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതി പദ്ധതിയുമായി സംഘാടകര്‍ രംഗത്തെത്തിയിരിക്കുന്നത്. കളിയുള്ള ദിവസങ്ങളില്‍ എല്ലാ ആരാധകര്‍ക്കും നഗരത്തില്‍ സൗജന്യ യാത്രയും ചെയ്യാനാകും. ടിക്കറ്റ് എടുക്കുന്നതിനെപ്പം ലോകകപ്പ് വെബ്സൈറ്റില്‍ കയറി പ്രത്യേക രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്കാണ് യാത്ര കാര്‍ഡുകള്‍ ലഭ്യമാവുക.

ടിക്കറ്റ് വില്‍പ്പന തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ 3,56,700 എണ്ണമാണ് വിറ്റുപോയിരിക്കുന്നത്. ജൂണ്‍ 14 നാണ് 2018 ഫിഫ വേള്‍ഡ് കപ്പിനു റഷ്യയില്‍ തുടക്കം കുറിക്കുന്നത്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം.

We use cookies to give you the best possible experience. Learn more