വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി നിമഷങ്ങള്‍ മാത്രം. ആതിഥേയരായ ഫ്രാന്‍സും ദക്ഷിണ കൊറിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 12.30നാണ് മത്സരം.
ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരം. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കാണ് ഇത്തവണയും മുന്‍തൂക്കം. എന്നാല്‍ ആതിഥേയരായ ഫ്രാന്‍സും ജപ്പാനും ബ്രസീലുമെല്ലാം കപ്പ് ലക്ഷ്യമിട്ട് തന്നെയാണ് ബൂട്ടണിയുന്നത്.
നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗ്രൂപ്പ് എഫില്‍ ആണ്. ഇംഗ്ലണ്ട്, ജപ്പാന്‍, സ്‌കോട്‌ലാന്‍ഡ്, അര്‍ജന്റീന എന്നിവര്‍ ഉള്ള ഗ്രൂപ്പ് ഡി ആണ് കൂട്ടത്തില്‍ ഏറ്റവും കരുത്തര്‍. ജര്‍മ്മനിയും സ്‌പെയിനും അണിനിരക്കുന്ന ഗ്രൂപ്പ് ബിയും, ഓസ്‌ട്രേലിയയും ബ്രസീലുമുള്ള ഗ്രൂപ്പ് സിയും പോരാട്ടത്തിന് ഉറച്ചവര്‍ തന്നെയാണ്.
ഇതുവരെ നടന്ന വനിതാ ലോകകപ്പുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുക്കുന്ന ലോകകപ്പും ഏറ്റവും കൂടുതല്‍ ആളുകള്‍ ടെലിവിഷനിലൂടെ കാണുന്ന ലോകകപ്പുമായിരിക്കും ഇത്.