| Monday, 14th November 2022, 11:38 pm

'നെയ്മറെ കാൺമാനില്ല'; വേൾഡ് കപ്പ് കവർഫോട്ടോ പുറത്തിറക്കി ഫിഫ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകപ്പിന് ആറ് നാൾ മാത്രം ബാക്കി നിൽക്കെ ഫിഫ പുറത്തിറക്കിയ കവർ ഫോട്ടോയിൽ നെയ്മറില്ല. അർജന്റൈൻ ഇതിഹാസം ലയണൽ മെസി, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രാൻസിൻറെ ​ഗോളടിയന്ത്രം കിലിയൻ എംബാപ്പെ, പോളണ്ടിൻറെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‍സ്‍കി എന്നിവരെ ഉൾപ്പെടുത്തിയാണ് ഫിഫ ലോകകപ്പിൻറെ പുതിയ കവർ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ലോകകപ്പ് ആവേശം കൂട്ടാൻ ഓരോ ദിവസവും ചിത്രങ്ങളും ഗ്രാഫിക്സുകളും വീഡിയോകളും ഫിഫ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇവയിൽ ഏറ്റവും ഒടുവിലായി ഫിഫ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്ത കവർ ചിത്രം വലിയ ചർച്ചക്കാണ് വഴിതുറന്നിരിക്കുന്നത്.

ഫുട്ബോൾ ഇതിഹാസമായിട്ടും ബ്രസീലിൻറെ സുൽത്താൻ നെയ്മറുടെ ഫോട്ടോ ഈ ചിത്രത്തിലില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഫിഫയുടെ കവർ ചിത്രത്തിന് കീഴെ കൂടുതൽ കമൻറുകളും മലയാളത്തിലാണ്.

അതേസമയം ബ്രസീൽ ആരാധകർ സുൽത്താനെന്ന് വാഴ്ത്തുമ്പോഴും നെയ്മറെ ഫിഫക്ക് പോലും വേണ്ടാ എന്ന പരിഹാസ കമൻുകളുമയി മറ്റ് ടീമുകളുടെ ആരാധകരും രം​ഗത്തുണ്ട്.

എന്നാൽ ഫിഫ ഒഴിവാക്കിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിലെ മറ്റൊരു പോസ്റ്റ് ചൂണ്ടിക്കാട്ടി വാദിക്കുകയാണ് ബ്രസീൽ ആരാധകർ. ബ്രസീലിയൻ ഫുട്ബോളിനെ കുറിച്ച് ഫിഫ പ്രത്യേക പോസ്റ്റ് തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആരാധകർ പറഞ്ഞത്.

ബ്രസീലിനായി ഫിഫ മറ്റൊരു പോസ്റ്റ് അപ് ലോഡ് ചെയ്തിട്ടുണ്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടം ചൂടിയ ടീമാണ് ബ്രസീൽ എന്നതാണ് ഫിഫയുടെ ഈ പോസ്റ്റിനാധാരം. നെയ്മർക്കൊപ്പം യുവ വിസ്മയം വിനീഷ്യസ് ജൂനിയറും കോച്ച് ടിറ്റെയും ഈ പോസ്റ്റിനൊപ്പമുള്ള ചിത്രത്തിൽ കാണാം.

Content Highlights: Fifa updated their cover photo and Neymar was not there in the picture

We use cookies to give you the best possible experience. Learn more