| Wednesday, 30th November 2022, 5:53 pm

ആവേശം അതിരുവിട്ടാൽ നടപടി ഉറപ്പ്; അവസാന താക്കീതുമായി ഫിഫ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിന്റെ ഏറ്റവും വലിയ സൗന്ദര്യമാണ് ആരാധകരുടെ ആഘോഷങ്ങൾ. തങ്ങളുടെ ഇഷ്ട ടീമിനെ പിന്തുണച്ചുകൊണ്ട് ലക്ഷക്കക്കിന് ആരാധകരാണ് ലോകകപ്പ് വേദിയായ ഖത്തറിന്റെ മണ്ണിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്. എന്നാൽ ആഘോഷം അതിരുവിട്ടാൽ സംഘാടകർക്ക് കർശന നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് വ്യക്തമാക്കുകയാണ് ഫിഫ.

ഇതിനകം തന്നെ ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ നിരവധി നടപടികൾ ഫിഫയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ക്രൊയേഷ്യ-കാനഡ മത്സരത്തിനിടയിൽ സെർബിയൻ വേരുകളുള്ള ക്രോയേഷ്യൻ ഗോളി മിലൻ ബോർജാനെതിരെ വംശീയമായ അധിക്ഷേപം നടത്തിയതിന്റെ പേരിൽ ചില ക്രൊയേഷ്യൻ ആരാധകർക്കെതിരെ ഫിഫ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കൂടാതെ ഹോമോഫോബിക് ചാന്റുകൾ പാടിയതിന്റെ പേരിൽ മെക്സിക്കോ, ഇക്വഡോർ ആരാധകർക്കെതിരെയും ഫിഫ അന്വേഷണം ആരംഭിച്ചു. അന്വേഷണം ശരിയാണെന്ന് തെളിഞ്ഞാൽ ഫിഫ മെക്സിക്കോ, ഇക്വഡോർ ടീമുകൾക്കെതിരെ പിഴചുമത്താൻ സാധ്യതയുണ്ട്. പ്രശ്നം ഗൗരവകരമാണെങ്കിൽ അടഞ്ഞ സ്റ്റേഡിയത്തിൽ ഇരു ടീമുകൾക്കും കളികൾ നടത്തേണ്ടി വരും.

കാണികള്‍ അപമര്യാദയായി പെരുമാറിയാല്‍ റഫറിക്ക് അവരെ തടയാം. അതിനുശേഷവും മോശം പെരുമാറ്റം തുടരുകയാണെങ്കില്‍ മത്സരം സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ഫിഫയുടെ നിയമം. കാണികള്‍ അപമര്യാദയായി പെരുമാറിയാല്‍ റഫറിക്ക് അവരെ തടയാം. അതിനുശേഷവും മോശം പെരുമാറ്റം തുടരുകയാണെങ്കില്‍ മത്സരം സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ഫിഫയുടെ നിയമം.

ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ടീമിനെതിരെ മിനിമം 17 ലക്ഷമെങ്കിലും പിഴ ചുമത്തണമെന്ന് 2019ല്‍ ഫിഫ തീരുമാനിച്ചിരുന്നു. 2021ല്‍ നടന്ന ലോകകപ്പ് യോഗ്യതാ മാച്ചിനിടയില്‍ വെച്ച് മെക്‌സിക്കന്‍ ആരാധകര്‍ ഹോമോഫോബിക് ചാന്റുകള്‍ മുഴക്കയതിന്റെ പേരില്‍ ടീമിനെതിരെ ഇത്തരത്തില്‍ 17 ലക്ഷം പിഴ ചുമത്തിയിരുന്നു. മാത്രമല്ല, തുടര്‍ന്നുള്ള ചില മത്സരങ്ങള്‍ അടഞ്ഞ സ്റ്റേഡിയങ്ങളില്‍ വെച്ചായിരുന്നു ഫിഫ നടത്തിയത്.

അതേ വര്‍ഷം തന്നെ ഹംഗേറിയന്‍ ആരാധകര്‍ ഇംഗ്ലണ്ട് ടീമിന്റെ കറുത്ത വംശജരായ കളിക്കാര്‍ക്കെതിരെ അധിക്ഷേപകരമായ ചാന്റുകള്‍ നടത്തിയതിന്റെ പേരില്‍ ഹംഗേറിയന്‍ ടീമിനും സമാനമായി രീതിയില്‍ പിഴയടക്കേണ്ടി വന്നിരുന്നു. കളിക്കളത്തില്‍ നിന്നും അധിക്ഷേപങ്ങളും വിദ്വേഷപ്രചരണവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, 2019ല്‍ ആരംഭിച്ച സീറോടോളറന്‍സ് പോളിസിയുടെ ഭാഗമായാണ് ഇത്തരം ശക്തമായ നടപടികളിലേക്ക് ഫിഫ കടന്നത്.

Content Highlights: fifa take action against racist football fans

We use cookies to give you the best possible experience. Learn more