അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിലെ മറ്റൊരു അവാര്‍ഡ് നേടാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഫിഫ പുറത്തുവിട്ട 2023ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ആദ്യ മൂന്ന് താരങ്ങളുടെ ഷോട്ട് ലിസ്റ്റിലാണ് മെസി ഇടം നേടിയത്.
മെസിക്കൊപ്പം ഈ അവാര്‍ഡിനായി ശക്തമായ പോരാട്ടം നടത്തുന്നത് പാരീസ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടുമാണ്.
ഇവരെയെല്ലാം മറികടന്നു കൊണ്ട് മെസി ഈ നേട്ടം സ്വന്തമാക്കുകയാണെങ്കില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടത്തിലേക്കും മെസിക്ക് നടന്നുകയറാന്‍ സാധ്യമാകും. മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോളറെന്ന നേട്ടത്തിലേക്ക് മുന്നേറാനും അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് സാധിക്കും.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് ക്ലബ്ബിലും ദേശീയ ടീമിനായും മെസി നടത്തിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് അര്‍ജന്റീനന്‍ നായകന്‍ വഹിച്ചത്. ലോകകപ്പില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്. ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.
അതേസമയം ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടനേട്ടത്തില്‍ പങ്കാളിയാവാനും അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രബിള്‍ കിരീട നേട്ടത്തില്‍ പങ്കാളിയായിരുന്നു. മൂന്നാമതുള്ള ഫ്രഞ്ച് സ്ട്രൈക്കര്‍ പാരീസിനൊപ്പം ലീഗ് വണ്‍ കിരീടം സ്വന്തമാക്കുകയും പി.എസ്.ജിക്കായി മിന്നും പ്രകടനം നടത്തുകയും ചെയ്തു.
അതേസമയം വനിതാ മികച്ച താരങ്ങളുടെ ഷോര്‍ട് ലിസ്റ്റില്‍ ഐറ്റാന ബോണ്‍മതിയും കൊളംബിയന്‍ യുവതാരം ലിന്‍ഡ കെയ്സെഡോയും സ്പാനിഷ് താരം ജെന്നി ഹെര്‍മോസോയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടി.
2024 ജനുവരി 15-ന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
Content Highlight; Fifa reveals the best men’s players nominees.