ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ഫുട്‌ബോളിന്റെ രാജാക്കന്‍മാരാവാന്‍ അരയും തലയും മുറുക്കിയാണ് എല്ലാ ടീമുകളും ഖത്തറിലേക്ക് പറക്കുന്നത്.
കായികലോകമൊന്നാകെ ഖത്തറിലേക്ക് ദിവസങ്ങളെണ്ണി കണ്ണും നട്ട് കാത്തിരിക്കുമ്പോഴാണ് ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്തുവരുന്നത്.
റാങ്കിങ്ങില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ബ്രസീല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. വേള്‍ഡ് കപ്പ് അടുത്ത് വരുന്ന വേളയില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനായതെന്നതും കാനറികളുടെ വിശ്വാസം ഏറ്റുന്നുണ്ട്.
ബെല്‍ജിയമാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് അര്‍ജന്റീനയും നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് നാലാം സ്ഥാനത്തുമാണ്.
1837.56 പോയിന്റാണ് ഒന്നാമതുള്ള ബ്രസീലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയം മൂന്നാമതുള്ള അര്‍ജന്റീന എന്നിവര്‍ക്ക് യഥാക്രമം 1821.92, 1770.65 എന്നിങ്ങനെയാണ് പോയിന്റുകള്‍.
നാലാമതുള്ള ഫ്രാന്‍സിന് 1764.65 പോയിന്റാണുള്ളത്.
ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക് എന്നിവരാണ് ആദ്യ പത്തിലെ ടീമുകള്‍.
നിലവില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. 1198. 65 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.
(ഫിഫ മെന്‍സ് പോയിന്റ് ടേബിളിന്റെ പൂര്‍ണ രൂപം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)
Content Highlight: FIFA ranking out, Brazil tops the table