ഫിഫ റാങ്കിംഗ്; ബെല്‍ജിയം ഒന്നാമത്, ഇന്ത്യ 97ാം സ്ഥാനത്ത്
Fifa Ranking
ഫിഫ റാങ്കിംഗ്; ബെല്‍ജിയം ഒന്നാമത്, ഇന്ത്യ 97ാം സ്ഥാനത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th December 2018, 10:45 pm

ഫിഫ ഫുട്‌ബോള്‍ ടീം റാങ്കിംഗില്‍ ബെല്‍ജിയം വീണ്ടും ഒന്നാമത്. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ 97ാം സ്ഥാനത്ത് തുടര്‍ന്നു.

ബ്രസീല്‍ മൂന്നാമതും ലോകകപ്പ് റണ്ണറപ്പുമായ ക്രൊയേഷ്യ നാലമതുമാണ്. യുവേഫ നാഷന്‍സ് ലീഗില്‍ യോഗ്യത നേടിയ ഇംഗ്ലണ്ടും പോര്‍ച്ചുഗലുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളില്‍.

ഉറുഗ്വായ്, സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റുള്ളവര്‍.

ALSO READ: മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും പറയട്ടേ, സ്വഭാവം മാറ്റേണ്ടതില്ല; കോഹ്‌ലിയെ വിമര്‍ശിച്ചവര്‍ക്ക് സഹീര്‍ഖാന്റെ മറുപടി

മെക്‌സിക്കോ 17ാം സ്ഥാനത്താണ്.

29ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ടോപ് റാങ്കിലുള്ള ടീം. ജനുവരി അഞ്ചിന് ഏഷ്യാ കപ്പ് തുടങ്ങാനിരിക്കെ റാങ്കിംഗിലെ നേട്ടം മറ്റ് ടീമുകള്‍ക്ക് മേല്‍ ആത്മവിശ്വാസം നേടാന്‍ ഇറാനാകും.

സെനഗലാണ് ആഫ്രിക്കയില്‍ നിന്നുള്ള ടോപ് ടീം. 23ാം സ്ഥാനത്താണ് പട്ടികയില്‍ സെനഗല്‍. 2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ 93ാം സ്ഥാനത്താണ്.

WATCH THIS VIDEO: