സൂറിച്ച്: ഫിഫ ആഗോള റാങ്കിങ്ങ് പുതുക്കിയിട്ട് രണ്ട് മാസമാവുന്നു. ലോകകപ്പ് കഴിഞ്ഞ് 21 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഒന്നാം റാങ്ക് ജര്‍മ്മനിക്ക് തന്നെയാണ്.
കഴിഞ്ഞ ജൂണ്‍ 7നാണ് അവസാനമായി ഫിഫ റാങ്കിംഗ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ ഒന്നാം സ്ഥാനം ജര്‍മ്മനിക്കാണ്. രണ്ടാം സ്ഥാനം ബ്രസീലും മൂന്നാം സ്ഥാനം ബെല്‍ജിയവുമാണ്. പോര്‍ച്ചുഗല്‍, അര്‍ജന്റീന, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ ടീമുകളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.
ALSO READ: തന്നെ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചത് ഒരു ക്ലബ് മാത്രം: വില്യന്‍
ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഏഴാം സ്ഥാനത്തും മികച്ച പ്രകടനം കാഴ്ച വെച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യ 20-ാം സ്ഥാനത്തുമാണുള്ളത്.
സാധരണഗതിയില്‍ എല്ലാ മാസവും കൃത്യമായി ഫിഫ റാങ്കിംഗ് പുതുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ റാങ്കിംഗ് പുതുക്കിയിട്ട് മാസം രണ്ട് കഴിഞ്ഞിരിക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് ഫിഫ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ALSO READ: അമ്പരപ്പിച്ച് വീണ്ടും മന്ദാന; റെക്കോഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ഓപ്പണറുടെ പ്രകടനം
ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ക്രൊയേഷ്യ, ഇംഗ്ലണ്ട്, റഷ്യ, ഉറുഗ്വേ തുടങ്ങിയ ടീമുകള്‍ക്ക് മികച്ച റാങ്കുകള്‍ കണ്ടെത്താനുള്ള അവസരമാണിത്.
ഇന്ത്യ ഫിഫ റാങ്കിംഗില്‍ നിലവില്‍ 97-ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ഇന്റര്‍കോണ്ടിനന്റര്‍ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ ഇന്ത്യയ്ക്കും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റാങ്കിംഗ് ഒരു പക്ഷേ ലിസ്റ്റ് പുതുക്കുമ്പോള്‍ ലഭിച്ചേക്കാം.