പശ്ചിമേഷ്യയില്‍ സമാധാനദൂതുമായി ലോകകപ്പ്; നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം, മാറ്റം വരും: ഫിഫ പ്രസിഡന്റ്
Football
പശ്ചിമേഷ്യയില്‍ സമാധാനദൂതുമായി ലോകകപ്പ്; നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം, മാറ്റം വരും: ഫിഫ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd November 2018, 11:14 pm

“”foot ball is not just a game. its more than a game”” ഫുട്‌ബോളിനെകുറിച്ച് പ്രശസ്തമായൊരു വാക്യമാണിത്. ദേശങ്ങളുടേയും വര്‍ണത്തിന്റേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിപ്പിച്ച് ഒരുമിപ്പിച്ച ചരിത്രം ഫുട്‌ബോളിനുണ്ട്. ഫുട്‌ബോള്‍ ഒരേസമയം കളിയും രാഷ്ട്രീയ നിലപാടുമാണെന്ന് മറഡോണയും സിദാനും പെക്കര്‍മാനും തെളിയിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും രണ്ടാം ലോകമഹായുദ്ധാനന്തര യൂറേപ്യന്‍ ഫുട്‌ബോള്‍ വേദികള്‍ സാക്ഷിയായിട്ടുണ്ട്. അതേ പ്രതീക്ഷയാണ് ഫിഫ പ്രസിഡന്റ് ഖത്തര്‍ ലോകകപ്പിനെ കുറിച്ചും പ്രതീക്ഷിക്കുന്നത്.

ഖത്തര്‍ ലോകകപ്പ് പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചെത്തിക്കുമോ?

2022 ലോകകപ്പ് വിജയകരമാകാന്‍ അയല്‍ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതിലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു.

ലോകകപ്പ് അടുക്കും തോറും ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ഈജിപ്തിനും സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കും നിലപാട് മയപ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഒരുങ്ങി; ഇന്ത്യ-ഇംഗ്ലണ്ട് സെമിപോരാട്ടം വെള്ളിയാഴ്ച

രാഷ്ട്രീയമായി ഒരുപാട് പ്രശ്‌നങ്ങളുള്ള അമേരിക്കയും കാനഡയും മെക്‌സിക്കോയും ഒരുമിച്ചാണ് 2026 ലോകകപ്പിന് വേദിയാകുന്നത്. ഫുട്‌ബോള്‍ ലോകകപ്പെന്ന വലിയ വികാരത്തിന് മുന്നില്‍ കാലങ്ങളായുള്ള രാഷ്ട്രീയ വിദ്വേഷം ഈ രാഷ്ട്രങ്ങള്‍ മാറ്റിയെങ്കില്‍ മധ്യേഷ്യയിലും അത് സാധിക്കുമെന്ന് ഇന്‍ഫെന്റീന പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചെത്തിക്കുമോ?

നമുക്ക് ഈ വിഷയത്തില്‍ പോസറ്റീവാകാം. ഫുട്‌ബോളിന് മധ്യേഷ്യയില്‍ മാറ്റം കൊണ്ടുവരാനാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷെ അത് വളരെ ചെറുതാണ്. എങ്കിലും നമുക്ക് ശ്രമിക്കാം. ആളുകള്‍ പരസ്പരം സംസാരിക്കുന്നതിലൂടെ സഹകരണത്തലൂടെ മാറ്റം സ്വപ്‌നം കണ്ട് കൂടെ. ഇന്‍ഫെന്റീനോ ചോദിച്ചു.

Image result for middle east peace

ഖത്തര്‍ വിഷയത്തില്‍ മാത്രമല്ല യമനിലും സിറിയയിലും ജോര്‍ദാനിലും ലോകകപ്പ് ഫുട്‌ബോളിലൂടെ പ്രതീക്ഷയുടെ നല്ല നാളെയും സാമാധാനവും പുനസ്ഥാപിക്കാന്‍ കഴിയുമെന്നും ഇന്‍ഫെന്റീനോയ്ക്ക് പ്രതീക്ഷയുണ്ട്.

Image result for football brings peace in middle east peace

രണ്ട് ലോകയുദ്ധങ്ങളുടെ കാലത്തിന്റേയും യൂറോപ്പിലെ കറുത്ത യുഗത്തിന്റെ ഇരുണ്ട ഓര്‍മകളേയും യൂറോപ്യന്‍ ജനത ഓര്‍ത്തെടുക്കുന്നതും പരസ്പരം ആശ്ലേഷിക്കുന്നതും ഫുട്‌ബോള്‍ വേദികളാണ്. തീരാപ്പകയുടെ കഥ പറയുന്ന ഐബീരിയന്‍ പോരിന്റെ ചരിത്രം സ്പാനിഷ്-പോര്‍ച്ചുഗീസ് ജനങ്ങള്‍ മറന്നതില്‍ ഫുട്‌ബോളിന് പങ്കുണ്ടെന്ന് യൂറേപ്യന്‍ ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതീക്ഷതന്നെയാണ് പുകയുന്ന മധ്യേഷ്യന്‍ വിഷയത്തില്‍ ഇന്‍ഫെന്റീനോ പങ്കുവെച്ചതും.