തിരുവനന്തപുരം: കൊച്ചിയിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പിനു ഭീഷണിയായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തെ കടകള്‍. ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ നിര്‍ബന്ധമായും ഒഴിപ്പിക്കണമെന്ന് ഫിഫ നിര്‍ദ്ദേശം നല്‍കി. വേദിയുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും കടകള്‍ അടപ്പിക്കണമെന്നുള്ള കര്‍ശന നിര്‍ദ്ദേശനമാണ് ഫിഫ നല്‍കിയിരിക്കുന്നത്.
നേരത്തെയും മത്സരങ്ങള്‍ക്ക് മുന്നോടിയായി കടകള്‍ ഒഴിപ്പിക്കണമെന്ന് ഫിഫ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷയില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് കാട്ടി ഫിഫ വീണ്ടും അസോസിയേഷനെ സമീപിച്ചത്.
ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചതായി അഖിലേന്ത്യാ ഫുട്‌ബോര്‍ അസോസിയേഷന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത മാസം ആറ് മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. കൊച്ചിയടക്കം ആറ് വേദികളുള്ള മത്സരങ്ങളില്‍ ഇന്ത്യയടക്കം 24 ടീമുകളാണ് പങ്കെടുക്കുന്നത്.
Dont Miss: ശോഭായാത്രക്കിടെ കുഞ്ഞിനെ കെട്ടിയിട്ട സംഭവം പുറത്തുകൊണ്ടുവന്ന യുവാവിന് ഭീഷണിസന്ദേശം
ലോകകപ്പ് മത്സരങ്ങള്‍ക്കായി കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാലും കോടതി ഉത്തരവിന്റെ ബലത്തില്‍ കടകള്‍ ഒഴിയാതിരിക്കുകയാണെങ്കില്‍ കലൂരിലെ മത്സരങ്ങള്‍ അനിശ്ചിത്വത്തിലായേക്കാം.