| Thursday, 7th June 2018, 6:12 pm

ജര്‍മ്മനി ഒന്നാമത്, ബ്രസീല്‍ രണ്ടാമത്; ഇന്ത്യ 97 ല്‍ തന്നെ, ഫിഫാ റാങ്കിംഗ് പട്ടിക പുറത്തിറക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫിഫ റാങ്കിംഗ് പട്ടിക പുറത്തിറക്കി. ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയാണ് ഒന്നാംസ്ഥാനത്ത്. ബ്രസീല്‍ രണ്ടാമതും ബെല്‍ജിയം മൂന്നാമതുമാണ്.

പോര്‍ച്ചുഗല്‍ നാലാമതും അര്‍ജന്റീന അഞ്ചാമതുമാണ്. ഇന്ത്യ 97 ാം സ്ഥാനം നിലനിര്‍ത്തി.

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടു ജയമാണ് ഇന്ത്യയെ ആദ്യ നൂറില്‍ നിലനിര്‍ത്തിയത്. ചൈനീസ് തായ്പെയ്ക്കെതിരെ 5-0 നും കെനിയയ്ക്കെതിരെ 3-0 ന്റെയും ആധികാരിക ജയമായിരുന്നു ഇന്ത്യ നേടിയത്.

ALSO READ:  കളിക്കാരെല്ലാം കൊള്ളാം, പക്ഷെ ബ്രസീല്‍ ടീം പോരാ: പെലെ

ആദ്യ പത്തില്‍ രണ്ടു മാറ്റങ്ങള്‍ മാത്രമാണ് പുതുതായി പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍ ഉള്ളത്. പത്താം റാങ്കിലുണ്ടായിരുന്ന പോളണ്ട് രണ്ട് സ്ഥാനങ്ങള്‍ കയറി എട്ടാമതായപ്പോള്‍ സ്‌പെയിന്‍ രണ്ടുപടിയിറങ്ങി പത്താം സ്ഥാനത്തായി.

ഫ്രാന്‍സ് ഏഴാമതും ഇംഗ്ലണ്ട് 12ാമതുമാണ്.

1558 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ജര്‍മ്മനിയ്ക്കുള്ളത്. 1431 പോയന്റാണ് ബ്രസീലിനുള്ളത്.

We use cookies to give you the best possible experience. Learn more