സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നടത്താനൊരുങ്ങി ഫിഫ. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പുരുഷ, വനിതാ ടൂര്‍ണമെന്റുകളില്‍ മാറ്റം വരുത്താനാണ് ഫിഫ ആലോചിക്കുന്നത്. ഫിഫയുടെ വാര്‍ഷിക യോഗത്തില്‍ സൗദി ഫുട്ബോള്‍ അസോസിയേഷനാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആവശ്യം പരിഗണിച്ച ഫിഫ ഇതിന്റെ സാധ്യത പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.
ഇടവേള കുറക്കുന്നതിനെ കുറിച്ച് തിരക്കിട്ട് തീരുമാനമെടുക്കില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു. തുറന്ന മനസ്സോടെ കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. ലോകകപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ലോകകപ്പിന്റെ ഇടവേള രണ്ട് വര്‍ഷമായി ചുരുക്കിയാല്‍ യോറോപ്യന്‍ ക്ലബ് ഫുട്ബോള്‍, കോപ അമേരിക്ക എന്നീ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവതാളത്തിലാകും.
അതേസമയം, അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റ് അനിശ്ചിത്വത്തിലേക്ക് നീങ്ങുകയാണ്. ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. അടുത്ത മാസമാണ് കോപ അമേരിക്ക നടക്കാനിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
CONTENT HIGHLGHTS: FIFA is set to host the World Cup in two years’ time