| Tuesday, 8th March 2022, 11:50 pm

റഷ്യയിലെയും ഉക്രൈനിലെയും വിദേശ കളിക്കാര്‍ക്ക് കരാര്‍ റദ്ധാക്കി പോകാമെന്ന് ഫിഫ; ഉപരോധ നടപടികളില്‍ അപ്പീലുമായി റഷ്യ

സ്പോര്‍ട്സ് ഡെസ്‌ക്

സൂറിച്ച്: റഷ്യയിലെയും ഉക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താത്കാലികമായി റദ്ദാക്കി മറ്റ് രാജ്യങ്ങളിലേക്ക് പോകാമെന്ന് ഫിഫ.

റഷ്യന്‍ ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 30 വരെ കരാര്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സാധിക്കുമെന്ന് ഫിഫ അറിയിച്ചു.

എന്നാല്‍ ഫിഫയുടെയും യുവേഫയുടെയും നടപ്പാക്കിയ നിരോധനങ്ങള്‍ മരവിപ്പിക്കാന്‍ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്ച അപ്പീല്‍ നല്‍കി. കോടതി ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സി(സി.എ.എസ്)ലാണ് റഷ്യ അപ്പീല്‍ നല്‍കിയത്.

ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 28നാണ് റഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

യുവേഫയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഫിഫയുടെ നടപടി. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനുള്ള ഫിഫയുടെ സാധ്യത അടയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തില്ലെന്നായിരുന്നു റഷ്യയുടെ നേരത്തെയുള്ള ഉപരോധം.

ഇംഗ്ലണ്ട്, പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് ഫുട്ബോള്‍ ഫെഡറേഷനുകള്‍ റഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Content Highlights: FIFA has warned foreign players and coaches in Russia and Ukraine to suspend their contracts and move to other countries.

We use cookies to give you the best possible experience. Learn more