| Thursday, 12th September 2013, 9:32 pm

ഫിഫ റാങ്കിംഗ്: അര്‍ജന്റീന രണ്ടാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബെര്‍ലിന്‍: ഫിഫ ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ അര്‍ജന്റീനക്ക് മുന്നേറ്റം. പുതിയ റാങ്കിംഗ് പട്ടികയില്‍ രണ്ടാമതാണ് അര്‍ജന്റീന. നേരത്തെ നാലാം സ്ഥാനത്തായിരുന്ന അര്‍ജന്റീന രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് രണ്ടാമതെത്തിയത്.

ലോകക്കപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ തവണത്തെ പട്ടികയില്‍ കാര്യമായ സ്ഥാന ചലനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാം നമ്പര്‍ പദവിയില്‍ മാറ്റമൊന്നുമില്ല. 1514 പോയിന്റോടെ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ തന്നെയാണ് ഏറ്റവും മുകളില്‍.

ജര്‍മ്മനി രണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്കു വീണു. യോഗ്യതാ റൗണ്ടില്‍ മികച്ച് പ്രകടനം കാഴ്ചവെച്ച് അടുത്ത ലോകക്കപ്പിലേക്ക് ഇതിനകം ടിക്കറ്റുറപ്പിച്ച് ഇറ്റലി നാലാം സ്ഥാനത്തെത്തി.

നേരത്തെ ആറാമതായിരുന്നു ആന്ദ്രെ പിര്‍ലോയുടെ ടീം. കൊളംബിയ മൂന്നില്‍ നിന്ന് രണ്ട് സ്ഥാനമിറങ്ങി അഞ്ചാമതെത്തിയപ്പോള്‍ ബെല്‍ജിയം പത്താം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തെത്തി.

ഉറുഗ്വെ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. ലോകക്കപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീല്‍ പട്ടികയില്‍ എട്ടാമതാണ്. കഴിഞ്ഞദിവസം ബ്രസീലില്‍ നിന്ന് 3-1ന്റെ പരാജയം ഏറ്റ് വാങ്ങേണ്ടിവന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി.

പുതിയ പട്ടികയില്‍ പതിനൊന്നാമതാണ് പറങ്കികളുടെ സ്ഥാനം. ഹോളണ്ടും ക്രൊയോഷ്യയുമാണ് യഥാക്രമം ഒന്‍പതും പത്തും സ്ഥാനത്ത്.

We use cookies to give you the best possible experience. Learn more