സൂറിച്ച്: വര്‍ഷങ്ങള്‍ക്കുശേഷം മെസിയും റൊണാള്‍ഡോയുമല്ലാത്ത ഒരാള്‍ ഇത്തവണ ഫിഫയുടെ മികച്ചതാരമായി.ചരിത്രം തിരുത്തിയ അവാര്‍ഡ് നിശയില്‍ റൊണാള്‍ഡോയും മെസിയും ആര്‍ക്കാണ് വോട്ട് ചെയ്തത് എന്നതിന്‌റെ വിവരങ്ങള്‍ പുറത്ത്.
ALSO READ:’15 ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യരുത്, അപേക്ഷയാണ്’; ക്രിമിനലുകള്‍ക്ക് മുന്‍പില്‍ കൈകൂപ്പി ബീഹാര്‍ ഉപമുഖ്യമന്ത്രി; നാണംകെട്ട പ്രവൃത്തിയെന്ന് പ്രതിപക്ഷം
മെസി തന്‌റെ ആദ്യ വോട്ട് ലൂക്കാ മോഡ്രിച്ചിന് നല്‍കിയപ്പോള്‍ രണ്ടാമത്തെ വോട്ട് കൈലിയന്‍ എംബാപ്പെയ്ക്ക് നല്‍കി. മൂന്നാം വോട്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നല്‍കിയത്.
എന്നാല്‍ റൊണാള്‍ഡോ ആദ്യ രണ്ട് വോട്ടും റയല്‍ താരങ്ങള്‍ക്കാണ് നല്‍കിയത്. ആദ്യ വോട്ട് ഫ്രാന്‍സിന്‌റെ വരാനെയ്ക്ക് നല്‍കിയപ്പോള്‍ രണ്ടാം വോട്ട് നല്‍കിയത് ലൂക്കാ മോഡ്രിച്ചിന്. അത്‌ലറ്റിക്കോ മഡ്രിഡിന്‌റെ ആന്‌റോയിന്‍ ഗ്രീസ്മാനായിരുന്നു മൂന്നാം വോട്ട്.
സ്‌പെയിന്‍ നായകന്‍ സെര്‍ജിയോ റാമോസ് ആദ്യ വോട്ട് മോഡ്രിച്ചിന് നല്‍കിയപ്പോള്‍ രണ്ടും മൂന്നൂം യഥാക്രമം റൊണാള്‍ഡോയ്ക്കും മെസിക്കും നല്‍കി. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ആദ്യ വോട്ട് സിആര്‍ സെവനു നല്‍കിയപ്പോള്‍ മെസിക്കും ഡിബ്രൂയിനയ്ക്കും രണ്ടും മൂന്നൂം നല്‍കി.
അര്‍ജന്‌റീന പരിശീലകന്‍ ആദ്യവോട്ട് മെസിക്ക് നല്‍കിയപ്പോള്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ആദ്യവോട്ട് നെയ്മറിന് നല്‍കി.
WATCH THIS VIDEO: