സൂറിച്ച്: റഷ്യന്‍ ലോകകപ്പിന് തിരശ്ശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ തിയതി പ്രഖ്യാപിച്ച് ഫിഫ. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ കാല്‍പന്തുകളിയുടെ ആരവമുയരുക.
സാധാരണ നിലയില്‍ മെയ്- ജൂണ്‍ മാസങ്ങളിലാണ് ലോകകപ്പ് നടത്താറുള്ളത്. എന്നാല്‍ ഖത്തറിന്റെ പ്രത്യേക കാലാവസ്ഥ പരിഗണിച്ചാണ് ഫിഫ തീയതികള്‍ മാറ്റിയത്.
Read Also : ഹിമാദാസിന്റെ ഇംഗ്ലീഷ് നൈപുണ്യം അളന്നുള്ള അത്‌ലറ്റിക് ഫെഡറേഷന്റെ ട്വീറ്റ് വിവാദമാവുന്നു
ചരിത്രത്തില്‍ ആദ്യമായാണ് ഈ മാസങ്ങളില്‍ ലോകകപ്പ് അരങ്ങേറുന്നത്. മെയ്- ജൂണ് മാസങ്ങളില്‍ ഖത്തറിലെ അസഹനീയ ചൂട് കളിക്കാര്‍ക്കും കാണികള്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്നത് കണ്ടാണ് ഫിഫ പ്രത്യേക പരിഗണന നല്‍കി തിയതി മാറ്റിയത്.
FIFA’s 2022 World Cup in Qatar will take place between November 21st and December 18th. The World Cup has always been a welcomed spectacle during a long football free summer, rather than an interruption of the football season. Darn shame we have to wait 8 years.
— Gary Lineker (@GaryLineker) July 13, 2018