ഹവാന: പ്രതീക്ഷകളും ആശങ്കങ്ങളും തെറ്റിച്ച് ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ പൊതുവേദിയില്‍ എത്തി. മാസങ്ങള്‍ക്ക് ശേഷമാണ് കാസ്‌ട്രോ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കാസ്‌ട്രോയുടെ ആരോഗ്യ നിലയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് സകലരെയും അമ്പരിപ്പിച്ചത്.[]
കാസ്‌ട്രോ മരണക്കിടക്കിയിലാണെന്നും അദ്ദേഹത്തിന്റെ ആയുസ് അടുത്തെന്നും ഉള്ള രീതിയിലുള്ള പ്രചരണം നടക്കവെയാണ് കാസ്‌ട്രോയുടെ അപ്രതീക്ഷിത വരവ്.
അതിനിടെ വെനസ്വേലയുടെ മുന്‍ വൈസ് പ്രസിഡന്റ് ഏലിയാസ് ജുവ ഹവാനയിലെത്തി കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയതായി അറിയിച്ചു.
കാസ്‌ട്രോയുമായി ഹവാനയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും ജുവ അറിയിച്ചു.
അഞ്ചുമണിക്കൂറോളം കാസ്‌ട്രോയുമായി ചെലവിട്ടു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. പ്രധാനപ്പെട്ട പല വിഷയങ്ങളെ കുറിച്ചും തങ്ങള്‍ ചര്‍ച്ച നടത്തിയതായും ജുവ അവകാശപ്പെട്ടു. കാസ്‌ട്രോയുമായി സംഭാഷണം നടത്തിയതിന്റെ ചിത്രങ്ങളും ജുവ പുറത്തുവിട്ടു.
അനാരോഗ്യത്തെത്തുടര്‍ന്ന് 2006 ലാണ് ഫിഡല്‍ കാസ്‌ട്രോ പ്രസിഡന്റ് പദവി അനുജന്‍ റൗള്‍ കാസ്‌ട്രോയെ ഏല്‍പ്പിച്ചത്.