ഫിഡെ പ്രസിഡന്റ് സ്ഥാനത്തേക്ക് കാസ്പറോവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2013, 12:35 am
[]ന്യൂയോര്‍ക്ക്: മുന്‍ ലോക ചെസ്സ് ചാംപ്യന്‍ റഷ്യയുടെ ഗാരി കാസ്പറോവ്, ലോക ചെസ്സ് സംഘടനയുടെ (ഫിഡെ) പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനൊരുങ്ങുന്നു.
അടുത്ത വര്‍ഷം നോര്‍വേയില്‍ നടക്കുന്ന ചെസ്സ് ഒളിംപ്യാഡിലാണു തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് കാള്‍സണ്‍ ഇല്യുംഷിനോവിനെതിരെയായിരിക്കും മല്‍സരം.
1995 മുതല്‍ കാള്‍സണാണ് പ്രസിഡന്റ്. റഷ്യന്‍ പ്രസിഡന്റ് പുടിനെ നിശിതമായി വിമര്‍ശിച്ച കാസ്പറോവ് ഇപ്പോള്‍ റഷ്യയ്ക്ക് പുറത്താണ് താമസം.
എന്തുതന്നെയായാലും ഇത്തവണത്തെ മത്സരം കടുത്തതായിരിക്കുമെന്നാണ് പൊതുവെയുള്ള നിരീക്ഷണം.