|

ലൈംഗിക ചുവയോടെയുള്ള ആംഗ്യം ചോദ്യം ചെയ്തതിന് പ്രതിശ്രുത വധുവും വരനും ആക്രമിക്കപ്പെട്ട സംഭവം; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുതിയങ്ങാടിയില്‍ പ്രതിശ്രുത വധുവിനെയും വരനെയും ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് അറസ്റ്റിലായത്. എലത്തൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

യുവതിയോട് ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചത് യുവാവ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതി ഇരുവരെയും ആക്രമിച്ചത്.

ആയുധങ്ങള്‍ ഉപയോഗിച്ച് യുവതിയെയും യുവാവിനെയും പ്രതി ആക്രമിക്കുകയായിരുന്നു.

ഇന്നലെ (ഞായര്‍) വൈകീട്ടാണ് സംഭവം നടന്നത്. പുതിയങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് പ്രതി യുവതിയോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത്.

സംഭവം യുവാവ് ചോദ്യം ചെയ്തതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരിക്കുന്നു. തുടര്‍ന്നാണ് പ്രതി പിടിയിലായത്.

ഇയാള്‍ ഇതിനുമുമ്പും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന പ്രതി കൂടിയാണ് നിഖില്‍.

Content Highlight: Fiancée and groom attacked for questioning abusive gesture; accused arrested

Latest Stories