| Friday, 10th April 2020, 7:27 pm

താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍, അവര്‍ എണ്ണത്തില്‍ അധികമില്ലെങ്കിലും പിന്തുടര്‍ന്നത്; ദിവസ വേതനക്കാര്‍ക്ക് സഹായമെത്തിച്ച മോഹന്‍ലാലിന് നന്ദിയറീച്ച് ഫെഫ്ക്കയുടെ കത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായമായി 10 ലക്ഷം രൂപ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദിയറീച്ച് ഫെഫ്ക്ക. തൊഴില്‍ സ്തംഭനം മൂലം തങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍ സമീപിക്കാതെ തന്നെ തങ്ങള്‍ രൂപപ്പെടുത്തിയ’കരുതല്‍ നിധിയിലേക്ക്’ 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിന് നന്ദിയെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അയച്ച കത്തില്‍ പറഞ്ഞു.

താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍ അവര്‍ എണ്ണത്തില്‍ അധികമില്ലെങ്കിലും പിന്തുടര്‍ന്നതെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഈ സഹജീവി സ്‌നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നത് എന്നും കത്തില്‍ പറയുന്നു.

ഒരോതവണ നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോഴും, സന്ദേശങ്ങള്‍ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാന്‍ കഴിയും എന്ന് മാത്രമാണ് താങ്കള്‍ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളില്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കള്‍ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനില്‍ക്കുമ്പോള്‍ പോലും, സിനിമാ ലൊക്കേഷനുകളില്‍, താങ്കള്‍ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ മുതല്‍ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലര്‍ത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമര്‍ശിക്കാറുള്ളതാണെന്നും ബി.ഉണ്ണികൃഷ്ണന്‍ എഴുതിയ കത്തില്‍ പറഞ്ഞു.

മോഹന്‍ലാലിനു നന്ദി പറഞ്ഞുകൊണ്ട് ഫെഫ്ക എഴുതിയ കത്ത് പൂര്‍ണരൂപം,

എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹന്‍ലാല്‍ ,

തൊഴില്‍ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍, ഞങ്ങള്‍ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങള്‍ രൂപപ്പെടുത്തുന്ന ‘കരുതല്‍ നിധിയിലേക്ക്’ 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍– അവര്‍ എണ്ണത്തില്‍ അധികമില്ല– പിന്തുടര്‍ന്നത്.

ഈ സഹജീവി സ്‌നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നത്. ഒരോതവണ നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോഴും, സന്ദേശങ്ങള്‍ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാന്‍ കഴിയും എന്ന് മാത്രമാണ് താങ്കള്‍ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളില്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കള്‍ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനില്‍ക്കുമ്പോള്‍ പോലും, സിനിമാ ലൊക്കേഷനുകളില്‍, താങ്കള്‍ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ മുതല്‍ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലര്‍ത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമര്‍ശിക്കാറുള്ളതാണ്. താങ്കള്‍ പുലര്‍ത്തി വരുന്ന ആ മൂല്യങ്ങളുടെ തുടര്‍ച്ച തന്നെയാണ്, ഇപ്പോള്‍, ഈ വിഷമസന്ധിയില്‍, താങ്കള്‍ നല്‍കിയ സഹായവും. താങ്കളോട്, അളവറ്റ നന്ദിയും സ്‌നേഹവും; കൂടെ നിന്നതിന്, കൈ പിടിച്ചതിന്.
സ്‌നേഹത്തോടെ,

ഉണ്ണിക്കൃഷ്ണന്‍ ബി
( ജനറല്‍ സെക്രറ്ററി: ഫെഫ്ക)

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews video

Latest Stories

We use cookies to give you the best possible experience. Learn more