| Friday, 21st September 2018, 7:29 am

പുതുക്കിയ ഫിഫ റാങ്കിങ് പുറത്ത്; ബെല്‍ജിയവും ഫ്രാന്‍സും ഒന്നാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറിച്ച്: പുതുക്കിയ റാങ്കിങ് പട്ടിക ഇന്നലെയാണ് ഫിഫ പുറത്തുവിട്ടത്. ഫിഫയുടെ ചരിത്രത്തിലാദ്യമായി രണ്ട് ടീമുകള്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ലോകകപ്പ് വിജയികളായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവുമാണ് തുല്യപോയന്റുമായി റാങ്കിങില്‍ ഒന്നാമതുള്ളത്.

യുവേഫ നേഷന്‍സ് ലീഗ് ആദ്യ മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് ബെല്‍ജിയത്തെ ഒന്നാമതെത്തിച്ചത്.

ALSO READ: കന്യാസ്ത്രീകളുടെ സമരത്തിനുപിന്നില്‍ ദുരുദ്ദേശമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബ്രസീല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ നാലാമതാണ്. അര്‍ജന്റീന പതിനൊന്നാം സ്ഥാനത്തും.

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍മാരായ ജര്‍മനി പുതുക്കിയ പട്ടികയിലും ആദ്യ പത്തില്‍ നിന്ന് പുറത്ത് തന്നെയാണ്. പതിനൊന്നാം സ്ഥാനത്താണ് നിലവില്‍ ജര്‍മനി.

ഇന്ത്യ ഒരു സ്ഥാനം താഴോട്ടിറങ്ങി 97ാമതായി.ഏഷ്യയില്‍ നിന്ന് 54ാമതുള്ള ജപ്പാനാണ് മുന്നില്‍. ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണം നേടിയ കൊറിയസ്ഥാനം മെച്ചപ്പെടുത്തി 55ാമതാണ്.

We use cookies to give you the best possible experience. Learn more