രാഷ്ട്രപതി
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും വന്നയാളാണ് അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്ന അബ്ദുള്‍ കലാം. ജനകീയ തീരുമാനങ്ങളിലൂടെ “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരില്‍ അറിയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഭാരതീയ ജനതാ പാര്‍ട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. 2002 മുതല്‍ 2007 വരെയായിരുന്നു ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിരുന്നത്. ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. രാഷ്ട്രരതി ഭവന്‍ ഉപയോഗിക്കാത്ത രാഷ്ട്രപതിയായിരുന്നു കലാം.
മിസൈല്‍മാന്‍
ഐ.എസ്.ആര്‍.ഒയുടെ ആരംഭകാലത്ത് അവിടെ പ്രവൃത്തിച്ചിരുന്ന ഏതാനും ശാസ്ത്രജ്ഞനിലൊരാളാണ് കലാം. ഇന്ത്യയുടെ ആദ്യ മിസൈല്‍ നിര്‍മാണ സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. രണ്ടാം അണുവായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. ഇന്ത്യയെ വികസിത രാജ്യമാക്കുന്ന “വിഷന്‍ 2020” എന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു കലാം.
മിസൈല്‍ സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ “മിസൈല്‍മാന്‍” എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി
പഠനകാലത്ത് തന്റെ പഠന ചിലവിനായി പത്രം വിറ്റിരുന്ന കലാം കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ തന്നെ അവരില്‍ ഇന്ത്യയുടെ ഭാവി അദ്ദേഹം കണ്ടിരുന്നു. നൂറ് കണക്കിന് കുട്ടികള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പായിരുന്നു അദ്ദേഹം തന്റെ 80ാം ജന്മദിനം ആഘോഷിച്ചിരുന്നത്. കുട്ടികളള്‍ക്കും യുവാക്കള്‍ക്കും എന്നും വലിയ പ്രചോദനമായിരുന്നു കലാമിന്റെ വാക്കുകള്‍. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു എന്നായിരുന്നു അദ്ദേഹം കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉപദേശം.
കലാം എന്ന പ്രാസംഗികന്‍
നല്ലൊരു പ്രാസംഗികനും മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുന്നയാളുമായിരുന്നു കലാം. apj@abdulkalam.com എന്ന അദ്ദേഹത്തിന്റെ ഇ-മെയിലില്‍ അദ്ദേഹമെന്നും സജീവമായിരുന്നു. യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ അവര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. കുട്ടികളുമായി എന്നും സംവാദിച്ചിരുന്ന വ്യക്തിയായിരുന്നു കലാം. അവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് ലളിതമായും മനോഹരമായും അദ്ദേഹം എന്നും മറുപടി നല്‍കിയിരുന്നു.
വിനയം
മറ്റുള്ളവരോട്, അത് കുട്ടികളായാലും മുതിര്‍ന്നവരായാലും വളരെ വിനയത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു കലാം. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. വാരണാസി ഐ.ഐ.ടിയിലെ ഒരു കോണ്‍വോക്കേഷന്‍ പരിപാടിയില്‍ പോയ അദ്ദേഹത്തിന് അനുവദിച്ച ഇരിപ്പിടം മറ്റുള്ളവരുടെ ഇവിപ്പിടത്തെ അപേക്ഷിച്ച് വലുതായിരുന്നു, അദ്ദേഹം അത് നിരസിക്കുകയും മറ്റുള്ളവരുടേത് പേലുള്ള ഇരിപ്പിടം ആവശ്യപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ മുടി
മറ്റുള്ളവരില്‍ നിന്ന് വളരെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈലായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇരുവശത്തേക്കും വളരെ മനോഹരമായി ചീകിയൊതുക്കിയ മുടി പ്രത്യേക ആകര്‍ഷകമായിരുന്നു.