പ്രകൃതിക്കായി ഗര്‍ജ്ജനം; റാപ്പ് സോങ്ങുമായി യുവാക്കള്‍; വൈറല്‍
Music
പ്രകൃതിക്കായി ഗര്‍ജ്ജനം; റാപ്പ് സോങ്ങുമായി യുവാക്കള്‍; വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th September 2024, 9:50 pm

റാപ്പ് ഗാനത്തിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ‘ഗര്‍ജ്ജനം’ പുറത്തിറങ്ങി. ഫ്യൂ ജിയാണ് ‘ഗര്‍ജ്ജന’ത്തിന്റെ വരികള്‍ എഴുതി സംഗീതം നല്‍കി പാടിയിരിക്കുന്നത്. പ്രകൃതിയെ മറന്നുള്ള മനുഷ്യരുടെ ജീവിതത്തില്‍ വിസ്മരിക്കപ്പെട്ടു പോകുന്ന ജീവനുകളുടെ പ്രധാന്യത്തെ കുറിച്ചാണ് ഗാനം ചര്‍ച്ച ചെയുന്നത്.

എന്തെല്ലാം വെട്ടിപിടിച്ചാലും മനുഷ്യന് അവസാനം അഭയ സ്ഥാനമായി മാറുന്നത് പ്രകൃതിയും നല്ല കുറെ മനുഷ്യരും മാത്രമാണെന്ന സന്ദേശമാണ് റാപ്പ് ഗാനത്തിലൂടെ നല്‍കുന്നത്. മനുഷ്യരെല്ലാം ഒന്ന് തന്നെയാണെന്നും അവര്‍ക്ക് പ്രകൃതിയുടെ ലാളന ആവശ്യമാണെന്നും വരികളിലൂടെ പറയുന്നു.

പ്രകൃതി തന്നെയാണ് മനുഷ്യരുടെ സംരക്ഷകയെന്നും അതിനാല്‍ പ്രകൃതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞ് വെയ്ക്കുന്നതാണ് റാപ്പ് ഗാനം. ജെ.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെസ്റ്റിന്‍ ജെയിംസാണ് ഗാനം നിര്‍മിച്ചത്. ഷിനൂബ് ടി. ചാക്കോയാണ് ഗാനത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

എഡിറ്റര്‍ – ജോണ്‍സണ്‍ തോമസ്, കളറിസ്റ്റ് – അലക്സ് വര്‍ഗീസ്, ഓഡിയോ റെക്കോര്‍ഡിങ് – ജോ, മേക്കപ്പ് – ശ്യാം ശശിധര്‍, കോസ്റ്റ്യൂം – മിനി ദിലീപ്, കല – അബിന്‍ ബേബി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിന്റോ സ്റ്റീഫന്‍, അസോസിയേറ്റ് ക്യാമറ – ഇക്രം ബിന്‍ ഇബ്രാഹിം, ഗോഡ്വിന്‍ ജോസഫ്.

ഹെലികാം – ജിത്തു ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍ – ഡിബ്രോസ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് – റിഷ്മ റെജി, കാസ്റ്റിംഗ് – ശ്യാം സോര്‍ഭ, നിശ്ചലദൃശ്യങ്ങള്‍ – ബെര്‍ണാഡ് ജോസഫ്, ഡിസൈന്‍ – ഷിബിന്‍ സി ബാബു, ഫോക്കസ് പുള്ളര്‍ – നിതിന്‍ പ്രദീപ്, ക്യാമറ അസിസ്റ്റന്റ് – ശ്രീജിത്ത് ബെന്‍ഡ്വേ.

Content Highlight: Few G’s Malayalam Rap Garjanam Out