ബാഴ്സലോണ പരിശീലകനായ സാവിക്കെതിരെ അൻസു ഫാറ്റിയുടെ പിതാവ് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയിരുന്നു.
തന്റെ മകന്റെ ഭാവി സാവി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അൻസു ഫാറ്റിയുടെ പിതാവ് ബാഴ്സലോണ പരിശീലകനെതിരെ ഉയർത്തിയ പ്രധാന ആരോപണം.
ഇതിന് പിന്നാലെ സാവിക്കെതിരെ വിവിധ കോണുകളിൽ നിന്നും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ സാവിയെ പിന്തുണച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് മാധ്യമ പ്രവർത്തകനായ ഫെറാൻ കോറസ്.
സാവിയെ പറ്റി അൻസുവിന്റെ പിതാവ് ഉന്നയിച്ച വാദങ്ങൾ മോശമാണെന്നാണ് ഫെറാൻ കോറസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
“അൻസുവിന്റെ പിതാവിന്റെ വാക്കുകൾ സാവിയേയും ബാഴ്സലോണയിലെ മറ്റ് കോച്ചിങ് സ്റ്റാഫുകളെയും നിരാശപ്പെടുത്തിയിട്ടുണ്ട്.
സാവി അൻസുവിന് അവസരങ്ങൾ നിഷേധിച്ചുവെന്ന് പറയുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്നും ലെവൻഡോസ്കിയും ഡെമ്പലേയും ഇല്ലാത്ത അവസരങ്ങളിൽ സാവി അൻസുവിനെ പരിഗണിച്ചിരുന്നു,’ ഫെറാൻ കോറസ് പറഞ്ഞു.
“അൻസു ഫോക്കസ്ഡായ പ്ലെയറാണ്. എനിക്ക് അവനെ പറ്റിയാണ് ആശങ്ക മുഴുവൻ. അല്ലാതെ അവന്റെ പിതാവിനെക്കുറിച്ചോ ചുറ്റുപാടുകളെക്കുറിച്ചോ ഒന്നുമല്ല.
എനിക്കും അത് പോലുള്ള അവസരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അൻസുവിന്റെ പിതാവിന് സ്വന്തം മകനെക്കുറിച്ച് ആശങ്കകൾ ഉണ്ടാകും. അതിനെ ഞാൻ തള്ളിക്കളയുന്നില്ല. അയാൾ അറിവുള്ള മനുഷ്യനും, ഞാൻ പറയുന്നത് മനസിലാക്കാൻ ശേഷിയുണ്ടെന്നും എനിക്കറിയാം. അൻസു പരിശീലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് ശരിക്കും നല്ലതായിരുന്നു,’ ഫെറാൻ കോറസ് കൂട്ടിച്ചേർത്തു.
അതേസമയം ലാ ലിഗയിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളുമായി 68 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.