ന്യൂദല്‍ഹി: ദല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്നു. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റേതാണ് തീരുമാനം.
സ്‌റ്റേഡിയത്തിന് മാത്രമാണ് ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്നത്. മൈതാനം ഫിറോസ് ഷാ കോട്‌ല എന്ന പേരില്‍ തന്നെ തുടരും. സെപ്റ്റംബര്‍ 12ന് നടക്കുന്ന ചടങ്ങിലാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്.
സ്റ്റേഡിയത്തിന്റെ പേര് മാറ്റം ജെയ്റ്റ്‌ലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ സംഭവിക്കേണ്ടിയിരുന്നുവെന്ന് ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ദല്‍ഹിക്കാര്‍ക്ക് ഒരാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ജെയ്റ്റ്‌ലിയെന്നും ഗംഭീര്‍ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലി ഡി.ഡി.സി.എ പ്രസിഡന്റായിരിക്കുന്ന സമയത്താണ് സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോട് കൂടി പുതുക്കി പണിയുന്നത്.