| Thursday, 12th September 2019, 11:31 pm

ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനിമുതല്‍ അരുണ്‍ ജെയ്റ്റലി സ്റ്റേഡിയം; കോഹ്‌ലിക്കും അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫിറോസ് ഷാ ക്രിക്കറ്റ് സ്റ്റേഡിയം ഇനി അറിയപ്പെടുക അരുണ്‍ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയമായി. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയോടുള്ള ആദരസൂചകമായാണ് ദല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം പുനര്‍നാമകരണം ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച്ച വൈകിട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍വെച്ചായിരുന്നു പുനര്‍നാമകരണം.

ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചതിന് സ്റ്റേഡിയത്തിലെ ഒരു പുതിയ പവലിയന്‍ സ്റ്റാന്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും സമര്‍പ്പിച്ചു. പരിപാടിക്കിടെ അണ്ടര്‍ 19 ടീമില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നായകനായി മാറിയ കോഹ്‌ലിയുടെ പ്രയാണം ചെറു ആനിമേഷന്‍ വീഡിയോ രൂപത്തില്‍ സംഘാടകര്‍ പ്രദര്‍ശിപ്പിച്ചു.

അരുണ്‍ ജെയ്റ്റ്‌ലി 13 വര്‍ഷം ഡി.സി.സി.എയുടെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്നു.
2014ല്‍ ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അദ്ദേഹം നോര്‍ത്ത് സോണിലെ ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റായിരുന്നു.
ഓഗസ്റ്റ് 24 നായിരുന്നു അരുണ്‍ ജെയ്റ്റിലുടെ അന്ത്യം.

We use cookies to give you the best possible experience. Learn more