ന്യൂദല്‍ഹി: അടിയന്തരാവസ്ഥകാലത്ത് സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് അമേരിക്കന്‍ ഏജന്‍സിയായ സി.ഐ.എയോട് സഹായം ആവശ്യപ്പെട്ടതായി വിക്കിലീക്‌സ്.[]
അടിയന്തരാവസ്ഥക്കാലത്ത് ഫ്രഞ്ച് സര്‍ക്കാരിനോട് ഫെര്‍ണാണ്ടസ് ധനസഹായം തേടിയെങ്കിലും അവരത് നല്‍കാത്തതിനെ തുടര്‍ന്നാണ് സി.ഐ.എയെ സമീപിക്കുന്നതെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തുന്നു.
അടിയന്തരാവസ്ഥക്കാലത്തെ ഒളിപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫെര്‍ണാണ്ടസ് സി.ഐ.എയോട് സഹായം ആവശ്യപ്പെട്ടതെന്നും രേഖകള്‍ പറയുന്നു. വിക്കിലീക്‌സ് പുറത്തുവിട്ട ഹെന്‍ട്രി കിസ്സിന്‍ജര്‍ കേബിളിലാണ് ഈ പരാമര്‍ശം ഉള്ളത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും വിദേശ പണം സ്വീകരിക്കുതിനെതിരേയും ശക്തമായി നിലകൊണ്ട ഫെര്‍ണാണ്ടസ് 1975 നവംബറില്‍ പറഞ്ഞത് “ഇപ്പോള്‍ ഞാന്‍ സി.ഐ.എയില്‍ നിന്നുപോലും ധനസഹായം വാങ്ങാന്‍ തയാറാണ്” എന്നാണെും രേഖകള്‍ പറയുന്നു.
1975 നവംബര്‍ 8ന് മിസ് ഗീത എന്നൊരു സ്ത്രീ അമേരിക്കന്‍ എംബസിയെ സമീപിച്ച് ഫെര്‍ണാണ്ടസും അമേരിക്കന്‍ അംബാസിഡറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നതായും എന്നാല്‍ കൂടിക്കാഴ്ച്ച നടക്കില്ലെന്നും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.
അടിയന്തരാവസ്ഥ കാലത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുതിനായി ഏതാണ്ട് 300 പേര്‍ തനിക്കൊപ്പമുണ്ടെും ദക്ഷിണേന്ത്യയിലെ രണ്ട് റെയില്‍വേ പലങ്ങള്‍ക്കും ബോംബെ (മുംബൈ) -പൂനെ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാലത്തിനും കേട് വരുത്തിയതായി ഫെര്‍ണാണ്ടസ് പറഞ്ഞതായും രേഖകളില്‍ പറയുന്നു.
കൂടാതെ ബോംബെ തുറമുഖം, മദ്രാസ് എല്‍.ഐ.സി കെട്ടിടം, എന്നിവ തകര്‍ക്കാനും താനടങ്ങുന്ന നക്‌സല്‍ ഗ്രൂപ്പ് പദ്ധതിയി്ട്ടതായും ഫെര്‍ണാണ്ടസ് വെളിപ്പെടുത്തിയതായും രേഖകളിലുണ്ട്.
1975 ല്‍ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഫെര്‍ണാണ്ടസ് പ്രസിഡന്റായിരുന്ന ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍ ഒളിപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചരുന്നു.