Advertisement
English Premier League
ഫെര്‍ഗി ഓള്‍ഡ് ട്രഫോഡിലേക്ക് വരുന്നു; ജയിക്കാനൊരുങ്ങി യുണൈറ്റഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Sep 22, 12:37 pm
Saturday, 22nd September 2018, 6:07 pm

മാഞ്ചസ്റ്റര്‍: വുള്‍വ്സിനെതിരെ ഇന്നു നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ മത്സരം കാണാന്‍ ഫെര്‍ഗൂസന്‍ ഓള്‍ഡ് ട്രഫോര്‍ഡിലെത്തും.യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ ഫെര്‍ഗൂസന്‍ മല്‍സരം കാണാനെത്തുമെന്നറിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകര്‍.

മസിത്ഷാകാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടതിന് ശേഷം ഇതാദ്യമായാണ് പരിശീലകന്‍ പൊതുഇടത്തിലേക്ക് വരുന്നത്.

ഇന്നാണ് മുന്‍ പരിശീലകന്‍ മല്‍സരം കാണാനെത്തുമെന്നതു സംബന്ധിച്ച് മാഞ്ചസ്ററര്‍ മാനേജ്മെന്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചത്.

ALSO READ: മീശയും താടിയും വടിച്ച് പുതിയ ലുക്കില്‍ മെസ്സി; വാഗ്ദാനത്തിന്റെ ലംഘനമോ?

ടോട്ടനത്തിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റ ശേഷം ഇതാദ്യമായാണ് വീണ്ടും ഒള്‍ഡ് ട്രഫോര്‍ഡിലെക്ക് ചെകുത്താന്‍മാര്‍ എത്തുന്നത്. മുന്‍പരിശീകന്‍ മല്‍സരം കാണാന്‍ എത്തുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും യുണൈറ്റഡ് പ്രതീക്ഷിക്കുന്നില്ല.

പ്രീമിയര്‍ ലീഗില്‍ 2012ലാണ് ഇരുടീമുകളും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്നു എതിരില്ലാത്ത അഞ്ചു ഗോളിന് യുണൈറ്റഡ് ജയിച്ചിരുന്നു.

WATCH THIS VIDEO: