| Saturday, 1st April 2023, 11:18 am

രഞ്ജി പണിക്കറിനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക്; അഭ്യൂഹങ്ങള്‍ നിഷേധിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ രഞ്ജി പണിക്കരെ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ വിലക്കിയതായി അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അസോസിയേഷന്‍.

സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് അസോസിയേഷന്റെ വിശദീകരണം. രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങള്‍ കുടിശ്ശിക തീര്‍ക്കുന്നത് വരെ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ലയെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് ഇടൈംസിനോട് പറഞ്ഞു. ‘അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച് 28ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് ശേഷം മാത്രമേ സംവിധായകന്റെ സിനിമകളുമായി സഹകരിക്കൂ എന്ന് ഞങ്ങള്‍ ഉറച്ച നിലപാട് എടുത്തിരുന്നു.

അഞ്ച് വര്‍ഷമായി, ‘അമ്മ’ ഉള്‍പ്പെടെയുള്ള അസോസിയേഷനുകളെ ഞങ്ങള്‍ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഒരു സിനിമ ഉടന്‍ ഉണ്ടാകുമെന്നും അതുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ പങ്കാളി മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു, പക്ഷേ അതിന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

‘കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ വളരെ പരിമിതമായ ഷോകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മോശം കളക്ഷന്‍ കാരണം സംസ്ഥാനത്തെ പല തിയേറ്ററുകളിലയും ചില സ്‌ക്രീനുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതുപോലുള്ള സമയത്ത്, കുടിശ്ശികകള്‍ അടച്ചു തീര്‍ക്കുന്നത് സഹായകമാകും,’ അദ്ദേഹം പറഞ്ഞു.

ലേലം 2 ആണ് രഞ്ജി പണിക്കറിന്റെ പുതിയ ചിത്രം. മണിയന്‍പിള്ള രാജു, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, ലേലത്തിന്റെ രണ്ടാം ഭാഗമാണ് ലേലം 2. 1997ലായിരുന്നു ലേലം പുറത്തിറങ്ങിയത്.

content highlight: Feok says Ranji Panicker has not been banned

We use cookies to give you the best possible experience. Learn more